ചിക്കൻ പിരട്ട് (Chicken Piratt)
ചിക്കന്‍ പിരട്ട് 😛
തയ്യാറാക്കിയത്: പ്രവീണ്‍ ജയചന്ദ്രന്
മലയാളപാചകത്തില് ഒരു റെസിപ്പി പോസ്റ്റ് ചെയ്യണം എന്നും കുറച്ചു വെറൈറ്റി അയ ചിക്കന്‍ വിഭവം അയക്കണം എന്ന വിചാരത്തില്‍ കുറച്ച് നാളായി അടുക്കളയില്‍ തിന്നാന്‍ മാത്രം കയാറാറുള്ള ഞാന്‍ ഒഴിവുവേളയില്‍ പാചകം എന്ന കല ഒന്നുകൂടി പരീക്ഷിച്ചു…!!!
ചിക്കന്‍ – 2 കിലോ
ചുവന്നുള്ളി – 300 ഗ്രാം
തക്കാളി – 5 എണ്ണം
വെളുത്തുള്ളി – 15 അല്ലി
ഇഞ്ചി – 2 കഷണം
പച്ചമുളക് -3 എണ്ണം
തേങ്ങാപാല്‍ – 2 കപ്പ്
മുളകുപൊടി – 4 ടീസ്പൂണ്‍
മല്ലിപ്പൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 2 ടീസ്പൂണ്‍
ഇറച്ചി മസാല – 3 ടീസ്പൂണ്‍
ഗരംമസാല – 1 ടീസ്പൂണ്‍
പെരും ജീരകം – 1 ടീസ്പൂണ്‍
ഉണക്ക തേങ്ങ ചെറുതായി അരിഞ്ഞത്
കറിവേപ്പില, കടുക്
ഉപ്പ്, എണ്ണ – ആവശ്യത്തിന്
1. ചിക്കന്‍ ചെറുതായി അരിഞ്ഞെടുത്ത് രണ്ട് കപ്പ് വെള്ളം ചിക്കനില്‍ ഒഴിച്ച് കുറച്ചു ഉപ്പും മഞ്ഞള്‍പൊടിയും ഇട്ട് ഇളക്കി വേവിച്ച് ( മുക്കാല്‍ വേവ് മതി ) എടുക്കുക ..
2. ഒരു ചീനിച്ചട്ടുകം/ ഫ്രയിംഗ് പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കടുക് വറക്കുക … അതിലേക്ക് തേങ്ങയും ഇഞ്ചിയും ചെറിയ കഷ്ണങ്ങള്‍ ആക്കിയത് ഇട്ടു മൂപ്പിക്കുക…
3. ഇതിലേക്ക് ചുവനുള്ളി ചെറുതായി അരിഞ്ഞത് ഇടുക…ചോവന്നുള്ളി വഴെറ്റി ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ മുളകുപൊടിയും മല്ലിപൊടിയും അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും മസാലപൊടിയും പച്ചമുളകും മറ്റു ചേരുവകളും കൂട്ടി നന്നായി വഴറ്റി എടുക്കുക..ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക….
4. അവ നല്ല റോസ്റ്റ് പരുവം ആകുമ്പോള്‍ വേവിച്ച് വച്ചിരിക്കുന്ന ചിക്കനും കൂട്ടി നന്നായി ഇളക്കുക.. ചിക്കന്‍ മുങ്ങി നില്‍ക്കുംവിധം വെള്ളം ഒഴിക്കുക…..
5.ചിക്കന്‍ നന്നായി തിളച്ച് ചാര് കുറുകി വരുമ്പോള്‍ അവയിലേക്ക് തേങ്ങാപ്പാല്‍ കുറെച്ചേ ആയി ഒഴിച്ച് ഇളക്കികൊണ്ടേ ഇരികുക…കുറച്ചു വെളിച്ചെണ്ണ കൂടി തൂകുന്നത് നന്നായിരിക്കും… ചെറു തീയില്‍ ചിക്കന്‍ ഇളക്കി കൊണ്ടേ ഇരികുക … ചിക്കന്‍ വേവിച്ച ചാര് വറ്റി അരപ്പ് നന്നായി പിടിച്ചു കഴിഞ്ഞാല്‍ കുറച്ചു കുരുമുളക് പൊടിയും കരിവേപ്പിലും കടുക് എണ്ണയില്‍ വറത്തതും കൂടി ഇട്ട് വഴറ്റി എടുക്കുക 🙂
