ചിക്കൻ റോസെസ് (Chicken Roses)
ചിക്കന്‍ റോസെസ്:-
തയ്യാറാക്കിയത് :-സമീറ ഷകീര്‍
ചേരുവകള്‍
ചിക്കന്‍ :5(കഷ്ണം )
സവാള :1
പച്ചമുളക് :4
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് (1/2tsp)
ഗരം മസാല :1/4(tsp)
മൈദ :1Cup
ഓയില്‍ :(ആവശ്യത്തിന് )
ഉപ്പ് ,കറിവേപ്പില ,വെള്ളം ,(ആവശ്യത്തിന് )
മഞ്ഞള്‍പൊടി :1/4tsp
തയ്യാറാകുന്ന വിധം
ആദിയം നമുക്ക് ചിക്കന്‍ കഷ്ണം ഉപ്പും മഞ്ഞളും ഇട്ടു വേവിക്കുക അതിനു ശേഷം ഒരു പാനില്‍ കുറച്ചു എണ്ണ ഒഴിച്ചു അതിലേക്ക് സവാള ,പച്ചമുളക് ,ഇഞ്ചി വെളുത്തുള്ളി ഉപ്പ് കറിവേപ്പില എന്നിവയിട്ട് വയറ്റുക പിന്നെ അതിലേക്ക് വേവിച്ചുവെച്ച ചിക്കന്‍ പിച്ചിയിടുക ഗരംമസാലയും ചേര്‍ത്തു ചിക്കന്‍ മസാലയുണ്ടാക്കി വെക്കുക
അതിനു ശേഷം ഒരു പാത്രത്തില്‍ മൈദയും 3(tsp)ഓയിലും ഉപ്പും ചേര്‍ത്തു കുറച്ചു വെള്ളമെടുത്തു കുഴച്ചു വെക്കുക അതിനു ശേഷം
ഫോട്ടോയില്‍ കാണുന്നപോലെ പരത്തി മസാല ഫില്ല് ചെയ്ത് റോസിന്റെ ഷേപ്പില്‍ ആക്കി
ബേക്കിംഗ് ട്രേയില്‍ എണ്ണ തടവി ഓവനില്‍ ബേക്കിംഗ് ചെയ്തെടുക്കാം
