ചില്ലി എഗ്ഗും ഓട്ടപ്പവും (Chilli Egg with Ottappam)
ചില്ലി എഗ്ഗും ഓട്ടപ്പവും
************ *************
Chilli Egg with Ottappam
തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ് കിച്ചൺ)
മുട്ട പുഴുങ്ങിയത് – 4no.s
മുളകുപൊടി – 2 ടീസ്പൂൺ
മഞ്ഞൾ പൊടി -’12 ടീസ്പൂൺ
ഉപ്പ് – ആവിശ്യത്തിന്
പുഴുങ്ങിയ മുട്ട ഓരോന്നും കത്തി കൊണ്ട് വരയിട്ടു പൊടികളും ഉപ്പും ചേർത്ത് പുരട്ടി വെക്കുക.
ചീനച്ചട്ടി ചൂടായാൽ രണ്ട് ടേബിൾ സ്പൂൺ ഓയിലൊഴിച്ചു ചൂടായാൽ മസാല പുരട്ടിയ മുട്ടയിട്ടു പൊരിച്ചെടുക്കുക.
ഇനി ഗ്രേവി തയ്യാറാക്കാൻ:
സവാള അരിഞ്ഞത് – 1
കേപ്സിക്കം അരിഞ്ഞത് – 1
വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്പൂൺ
സോയാ സോസ് – 2 ടേബിൾ സ്പൂൺ
ടൊമേറ്റോ പ്യൂരി- 1 ടോമേറ്റോയിടെത്
റെഡ് ചില്ലി പേസ്റ്റ് – 2 ടീസ്പൂൺ
വിനീഗർ – 1 ടീസ്പൂൺ
ഉപ്പ് – ആവിശ്യത്തിന്
പഞ്ചസാര – 1 ടീസ്പൂൺ
ഓയിൽ – 2 ടേബിൾ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു കപ്പ്
കോൺഫ്ലോർ – 2 ടീസ്പൂൺ
വെളളം – ¼ കപ്പ്
കോൺഫ്ലോർ
കാൽ കപ്പ് വെളളത്തിൽ മിക്സാക്കി വെക്കുക.
ടെമേറ്റോ പ്യൂരിയിൽ സോസുകളും വിനീഗറും മിക്സാക്കി വെക്കുക.
ഒരു പാൻ അടുപ്പിൽ വെച്ചു ഓയിലൊഴിച്ചു ചൂടാക്കി അതിലേക്ക് വെളുത്തുള്ളിയിട്ടു മൂപ്പിച്ചു അതിലേക്ക് അരിഞ്ഞ സവാള കാപ്സിക്കം (പകുതി) മല്ലിയില (പകുതി) എന്നിവയിട്ടു നന്നായി വഴറ്റുക. ഇതിലേക്ക് ഉപ്പും പഞ്ചസാരയും ഇട്ടു വഴറ്റി അതിലേക്ക് സോസ് മിക്സിട്ടു വഴറ്റി പച്ച മണം മാറാനായി ഇളക്കിയ ശേഷം അഞ്ചു മിനിറ്റ് മൂടിവെക്കണം.
ഇതിലേക്ക് കോൺഫ്ലോർ മിക്സ് ചേർത്തു തിളച്ചു കുറുകുമ്പോൾ പൊരിച്ച മുട്ടയിട്ടു മിക്സാക്കി ബാക്കി കേപ്സിക്കം മല്ലിയില എന്നിവയിട്ടു അഞ്ചു മിനിറ്റുകൂടി മൂടിവെച്ചു തീ ഓഫ് ചെയ്യാം.
ചില്ലി എഗ്ഗ് തയ്യാറായി.
ഓട്ടപ്പം/ അരിപ്പത്തിൽ
~~~~~~~~~~~~~
പച്ചരി – 2 കപ്പ്
ചോറ് – 1 കപ്പ്
ഉപ്പ് – ആവിശ്യത്തിന്
വെള്ളം
ഒരു പാത്രത്തിൽ മുങ്ങുന്നത്ര വെള്ളത്തിൽ അരിയിട്ടു 3-4 മണിക്കൂർ കുരിർത്തുവെക്കണം.
ഇനി വെള്ളം തെളിയുന്നതു വരെ അരി കഴുകി വെക്കുക. മിക്സിയിൽ അരിയും ചോറും കുറച്ചു വെള്ളവുമിട്ടു അരച്ചെടുക്കണം. നന്നായി അരക്കണം. ഇതിലേക്ക് ആവിശ്യത്തിന് ഉപ്പിട്ടു അധികം ടൈറ്റാകാതെ എന്നാൽ ലൂസാകാതെ തന്നെ കലക്കി വെക്കുക.
ഒരു ദോശ കല്ല് ചൂടാക്കി എണ്ണ തടവി ഒരു തവി മാവെടുത്ത് കല്ലിലൊഴിച്ചു ചുറ്റിക്കുക. 2 മിനിറ്റ് മൂടി വെച്ച ശേഷം മുകളിൽ എണ്ണ തടവി ചുട്ടെടുക്കുക. ദോശ റെഡി.
posted by Sajeev Prasad on January 29, 2017
12. Spoon manjapodi
posted by Navas Naaz on January 29, 2017
First njan