വെള്ളരിക്ക പച്ചടി (Cucumber Salad)

By : | 1 Comment | On : September 11, 2016 | Category : Uncategorized

വെള്ളരിക്ക പച്ചടി:
:”””””””””””””””””
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:- തഫ്സീറ ബിന്ത് ഷറീഫ്
പച്ചടി ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണു…ഇപ്പൊ പല തരം പച്ചടി ഉണ്ടാക്കുന്നുണ്ട്‌ എന്നാലും ആ പഴയ വെള്ളരിക്ക പച്ചടി ആരും മറക്കില്ല…പെട്ടെന്നുണ്ടക്കാൻ പറ്റിയ റെസിപ്പി….

വെള്ളരിക്ക പകുതി കഷ്ണം ആയി അരിഞ്ഞ്‌ അൽപം ഉപ്പ്‌ ചേർത്ത്‌ വേവിക്കുക…

1 മുറി തേങ്ങ , 2 കപ്പ്‌ നല്ല പുളിയുള്ള തയ്‌ർ, 2 അല്ലി വെളുത്തുള്ളി ഇവ മിക്സിയിൽ അരച്ചെടുക്കുക… വേവിച്ച വെള്ളരിക്കയിലോട്ട്‌ ഒഴിച്ച്‌ തിളപ്പിക്കുക…

ഒരുപാനിൽ അൽപം ഓയിൽ ഒഴിച്ച്‌ 1 സ്പൂൺ പൊടിച്ച കടുക്‌, 4 വറ്റൽ മുളക്‌, കറിവേപ്പില എന്നിവ വറുത്ത്‌ അതിലേക്ക്‌ ഒഴിച്ച്‌ ഉപയോഗിക്കാം…പിറ്റേ ദിവസം ആകുംബോഴേക്കും രുചി കൂടും…
(EMPOK #56)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Subair Nm Subairnmperumanna on September 11, 2016

      Sp like

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version