ഡ്രൈ ബീഫ് ചിക്കിയത് (Dry Beef Scramble)
ഡ്രൈ-ബീഫ്–ചിക്കിയത്
…………………………………
തയ്യാറാക്കിയത്:- ആശ അബു
ഇത് ഞാന്‍ ഇട്ട പേരാണ്.ഡ്രൈ ബീഫ്(ഉണക്ക ബീഫ് മേടിക്കാന്‍ കിട്ടും.സൂപ്പര്‍ ടേസ്റ്റ് ആണ്…..ചോറിനും,ചപ്പാത്തിക്കും,ദോശ എല്ലാം യോജിക്കുന്ന ഒന്നാണ് )
ചേരുവകള്‍
ഡ്രൈ ബീഫ് -10കഷ്ണം
സവാള -2ഇടത്തരം(നീളത്തിലരിഞ്ഞത്)
ഇഞ്ചി ചതച്ചത് -1സ്പൂണ്‍
പച്ചമുളക് -2നീളത്തിലരിഞ്ഞത്
കറിവേപ്പില
മുളകുപൊടി -1സ്പൂണ്‍
മല്ലിപ്പൊടി -11/4”
മഞ്ഞപ്പൊടി -1/4”
മസാലപ്പൊടി -1/2”
ഉപ്പ് -പാകത്തിന്
തയാറാക്കുന്നത്
———————
പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച് ഇഞ്ചി വഴറ്റുക .സവാള ,പച്ചമുളക് കറിവേപ്പില എന്നിവ നല്ലപോലെ വഴറ്റുക .ഗോള്‍ഡന്‍ നിറമാകുപോള്‍ പൊടികള്‍ ചേര്‍ക്കുക.തീ കുറച്ച് വയ്ക്കുക .കരിയാനുള്ള സാദ്ധ്യത ഉണ്ട്.
ബീഫ് കഷ്ണങ്ങള്‍ 2മിനിട്ട് വെള്ളത്തില്‍ ഇട്ട് എടുക്കുക.ബീഫിനെ കൈ വച്ച് ഒന്ന് പിച്ചി മിക്സിയില്‍ ഇട്ട് ഒരു മിനിട്ട് പൊടിക്കുക.അധികം പൊടിയണ്ടാത്തവര്‍ ഒന്ന് ക്രഷ് ചെയ്താല്‍ മതി.ഇതിനെ സവാള കൂട്ടില്‍ ഇട്ട് മൂപ്പിച്ചെടുക്കുക.
ഈ ഡിഷ് കിടു ആണ് കൂട്ടുകാരേ…
