ഈസി പുഡ്ഡിംഗ് വിത്ത് കാരമൽ സോസ് (Easy Pudding with Caramel Sauce)

By : | 1 Comment | On : December 5, 2016 | Category : Uncategorized

.ഈസി പുഡ്ഡിംഗ് വിത്ത് കാര മൽ സോസ്..

തയ്യാറാക്കിയത്:- സെമി സത്താർ
പാൽ – 5ooml
മിൽക്ക് മൈഡ് – 1 ടിൻ
ചൈനാ ഗ്രാസ്-10gm
ഫ്രഷ് ക്രിo – 1/2 കപ്പ്
പഞ്ചസാര – ആവശ്യത്തിന°
സോസ് തയ്യാറാക്കാൻ
പഞ്ചസാര – 1Table Spoon
ബട്ടർ – 5og m
ഫ്രഷ് ക്രീം – 1/2 കപ്പ്
അണ്ടിപരിപ്പ് – കുറച്ച്
തയ്യാറാക്കുന്ന വിധം
പാൽ പഞ്ചസാര മിൽക്ക് മൈഡ് ഒന്നിച്ചാക്കി തിളപ്പിക്കുക. ശേഷം ഇറക്കി വെക്കുക. ചൈനാ ഗ്രാസ്സ് 1 കപ്പ് വെള്ളത്തിൽ കുതിർത്ത് വെച്ച ശേഷം തിളപ്പിച്ച് നന്നായി ഉരുക്കി പാൽ കൂട്ടിലേക്ക് ഒഴിച്ച് നന്നായി കലക്കി സെറ്റ് ചെയ്യാൻ വെക്കുക.
ഇനി സോസ് തയ്യാറാക്കാം .. –
ഒരു നോൺ സ്റ്റിക്ക് പാത്രത്തിലേക്ക്
പഞ്ചസാര ഇട്ട് ലൈറ്റ് ബ്രൗൺ കളർ ആയി വരുമ്പോ ബട്ടർ ചേർത്ത് ചൂടാക്കണം.ഫ്രഷ് ക്രീം ചേർത്ത് ഇറക്കി വെച്ച് തുടരേ ഇളക്കി ക്രീം പരുവമാക്കണം. ഇത് പുഡ്ഡിംഗ് നു മുകളിൽ ഒഴിച്ച് തണുപ്പിച്ച് സെർവ് ചെയ്യാo.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Safwan Shibu on December 5, 2016

      kothipikkalley

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version