Easy tomato curry (തക്കാളി കറി)
Easy tomato curry (തക്കാളി കറി)
—————————————————–
തയ്യാറാക്കിയത് : ബിജിലി മനോജ്
വളരെ എളുപ്പത്തിൽ ഒരൊറ്റ പച്ചക്കറി മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണിത്. ജോലി സംബന്ധമായി വീടുവിട്ട് നിൽക്കേണ്ടി വരുമ്പോഴാണ് പാചകം എന്ന നൂലാമാല പല പയ്യൻസിനെയും വലയ്കുന്നത്. പെട്ടന്ന് തയ്യാറാക്കാവുന്ന ചേരുവകൾ കുറഞ്ഞ കറികളുടെ റെസിപ്പി ആണ് എല്ലാവരും അന്വേഷിക്കുന്നത്. തനിച്ചു താമസിക്കുന്ന പെൺ കുട്ടികളുടെ കാര്യവും മറിച്ചല്ല. മിക്ക മെസേജുകളും ഈസി റെസിപ്പി അന്വേഷിച്ചു തന്നെ. ഇന്ന് അവരെയൊന്നു പരിഗണിച്ചേക്കാം.
തക്കാളി :2 എണ്ണം
മുളക് പൊടി : 1 ടീസ്പൂൺ
സാമ്പാർ പൊടി : ¾ ടീസ്പൂൺ
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
വെളിച്ചെണ്ണ: 4 ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
വെളിച്ചെണ്ണ ചൂടാക്കി ചെറിയ കഷ്ണങ്ങളാക്കിയ തക്കാളി ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, സാമ്പാർ പൊടി, ഉപ്പ് ചേർത്ത് ഇളക്കുക.പൊടി നന്നായി ചൂടായി വരുമ്പോൾ വെള്ളം ഒഴിച്ച് ചൂടാക്കി വറ്റിച്ചെടുക്കുക.ഗ്രേവി കുറുകി വരുമ്പോൾ ഇറക്കി വയ്കാം

posted by Partha Sarathi on August 11, 2017
രണ്ടു കോഴിമുട്ട പുഴുങ്ങിയത് ചേർത്താൽ നല്ല മുട്ട കറി ആയി
posted by Saju Thomas on August 11, 2017
ഇപ്പോൾ ഇടണമായിരിന്നോ ഈ പോസ്റ്റ് തക്കാളിക്ക് എന്നാ വില….