എഗ്ഗ് ചിക്കൻ കബാബ് (Egg Chicken Kabab)

By : | 0 Comments | On : June 14, 2017 | Category : Uncategorized

എഗ്ഗ് ചിക്കൻ കബാബ് (Egg Chicken Kabab)

തയ്യാറാക്കിയത്:-സോണിയ അലി

കോഴി മുട്ട -4
ചിക്കൻ കഷ്ണങ്ങൾ -3
കടല പരിപ്പ് -50 ഗ്രാം
സവാള -1ചെറുത്
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -അര സ്പൂൺ
പച്ച മുളക് -4
ഗരം മസാല പൊടി -1ചെറിയ സ്പൂൺ
മല്ലിയില – ആവശ്യത്തിന്
ഉപ്പ്‌-പാകത്തിന്
ഓയിൽ -വറുക്കാൻ

ഉണ്ടാക്കുന്ന വിധം

കോഴി മുട്ട പുഴുങ്ങി തോട് കളഞ്ഞു വെക്കുക.

രണ്ടാമത്തെ ചേരുവ മഞ്ഞൾ പൊടിയും ഉപ്പും ഇട്ടു അല്പം വെള്ളം ചേർത്ത് വേവിച്ചു എല്ലു മാറ്റി പിച്ചി എടുത്തു വെക്കുക.

കടല പരിപ്പ് വെള്ളത്തിൽ മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം ഗ്രൈൻഡറിൽ അരച്ചെടുക്കുക.

ഒരു ബൗളിലേക്കു അരച്ച പരിപ്പ് കൂട്ട് മാറ്റി വെക്കുക.ഇതിലേക്ക് സവാള അരിഞ്ഞത് ,ഇൻചി , വെളുത്തുള്ളി പേസ്റ്റ് ,പച്ച മുളക് അരിഞ്ഞത് ,ഗരം മസാല പൊടി ,ഉപ്പ്‌ ,മല്ലിയില ,ചിക്കൻ പിച്ചി എടുത്തത് എന്നിവ ചേർത്ത് നന്നായി കുഴക്കുക.

ഈ മിശ്രിതം തോട് കളഞ്ഞ വെച്ച കോഴി മുട്ട യിൽ നല്ലപോലെ പൊതിഞ്ഞു ചൂടായ ഓയിലിൽ ഇട്ടു ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി വെക്കുക.

ചൂടോടെ മയോണൈസ് ,ടൊമാറ്റോ കെച്ചപ്പിന്റെ കൂടെ കഴിക്കാവുന്ന സ്നാക്കാണ് .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version