പഞ്ചധാന്യ പായസം (Five Grain Kheer)

By : | 1 Comment | On : December 28, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പഞ്ചധാന്യ പായസം
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

( അരി ,വൻപയർ, ചെറുപയർ, കടല, ഗോതമ്പ്,)
ഉണക്കലരി -1/2 കപ്പ് ക്രഷ് ചെയ്തത്
വൻപയർ – 1/2 കപ്പ്
ചെറുപയർ – 1/2 കപ്പ്
കടല പരിപ്പ് – 1/2 കപ്പ്
ഗോതമ്പു നുറുക്ക് – 1/2 കപ്പ്
ശർക്കര – 1/2 കിലോ (പാനിയാക്കി വയ്ക്കുക )
തേങ്ങാപ്പാൽ – രണ്ടാം പാൽ – 3 വലിയ കപ്പ്
ഒന്നാം പാൽ – ഒരു കപ്പ്
നെയ്യ് – ഒരു ടേബിൾ സ്പൂൺ
തേങ്ങ ചെറുതായി അരിഞ്ഞത് – 3 tbട
അണ്ടിപരിപ്പ് – 10
ചുക്കുപൊടി – 1/2 tsp
ഏലയ്ക്കാപൊടി_ 1/2 tsp
വൻപയറും ,ചെറുപയറും വറുത്ത് 8 മണിക്കൂർ കുതിർത്തെടുക്കുക.
കടല പരിപ്പും – 8 മണിക്കൂർ കുതിർക്കുക.
വൻ പയറും, ചെറുപയറും കുക്കറിൽ വേവിച്ചെടുക്കുക.
ഉരുളിയിൽ കടല പരിപ്പ്, ഗോതമ്പു നറുക്ക്, ഉണക്കലരി ഇവ മൂന്നും ഒന്നിച്ച് വേവിക്കുക. നന്നായിവെന്തു വരുമ്പോൾ രണ്ടു പയറു വേവിച്ചതും ചേർത്തിളക്കി അതിലേക്ക് ശർക്കര പാനി ചേർത്ത് 5 മിനിട്ട് തിളപ്പിച്ച് രണ്ടാം പാൽ ചേർക്കുക. അത് നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് വാങ്ങി, തേങ്ങ, അണ്ടിപരിപ്പ് നെയ്യിൽ വറുത്തിടുക ‘.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Shameer Ismail on April 16, 2016

      Woww super

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version