വറുത്തരച്ച സാമ്പാർ (നാടൻ) (Homely Roasted Gravy Sambar)
വറുത്തരച്ച സാമ്പാര്‍ ( നാടന്‍)
*****************************
ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി:- സറീന ഷരീഫ്
ചുവന്ന പരിപ്പ് – കാല് കപ്പ്
ഉള്ളി – 1
പച്ചക്കറിഅരിഞ്ഞത് – 2കപ്പ് ( വെണ്ടക്ക, മുരിങ്ങ,വെള്ളരി, കായ, കാരറ്റ്, തകാളി, ഉരുളക്കിഴങ്ങ്)
പുളി – നെല്ലിക്ക വലിപ്പത്തില്‍
മുളക്പൊടി – 1ടിസ്പൂണ്‍
മല്ലിപൊടി – 2 ടിസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്ടി സ്പൂണ്‍
കായപ്പൊടി – അര ടിസ്പൂണ്‍
കടുക് – അര ടിസ്പൂണ്‍
വേപ്പില
വെളിച്ചെണ്ണ – 2 ടിസ്പൂണ്‍
ഉപ്പ്
അരപ്പിനു
തേങ്ങ – അര കപ്പ്
ചെറിയജീരകം – അര ടിസ്പൂണ്‍
ഉലുവ – അര ടിസ്പൂണ്‍
ചെറിയുള്ളി – 3-4
വേപ്പില
വെളുത്തുള്ളി – 2 അല്ലി
എണ്ണ – 3 സ്പൂണ്‍
അരപ്പിനു വേണ്ട ചേരുവകള്‍ എല്ലാം ചേര്‍ത്ത് ബ്രൌണ്‍ കളര്‍ ആവുന്നത് വരെ വരുത്തെടുക്കുക. ശേഷം നന്നായി അരച്ചെടുക്കുക. മല്ലിപ്പൊടി, മുളകുപൊടി എന്നിവയും വേറെ വറുത്തു മാറ്റി വെക്കുക.
പരിപ്പും ഉള്ളിയും വെള്ളം ചേര്‍ത്ത് വേവിക്കുക. ശേഷം വെണ്ടയ്ക്ക ഒഴികെയുള്ള പച്ചക്കറികളും, വറുത്തു വച്ചിരുന്ന പൊടികളും, മഞ്ഞള്‍, ഉപ്പ് എന്നിവയും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ വേവ് ആയാല്‍ വെണ്ടക്കയും ചേര്‍ക്കുക. വേവ് പാകമായാല്‍ പുളി കുറച്ചു വെള്ളത്തില്‍ പിഴിഞ്ഞ് ചേര്‍ക്കുക. തിളക്കുമ്പോള്‍ അരപ്പ് ചേര്‍ക്കുക. കൂടെ കായപ്പോടിയും. തിളച്ചു വന്നാല്‍ തീ ഓഫ് ചെയ്യുക.
വെളിച്ചെണ്ണ ചുടാക്കി കടുക്, വേപ്പില എന്നിവ താളിക്കുക.
(EMPOK #65)

posted by Rajeesh K Sivan on September 12, 2016
Photo kalakki. .. 🙂
posted by Subair Nm Subairnmperumanna on September 12, 2016
നന്നായിട്ടുന്ട്