വെജിറ്റബിൾ കുറുമ (Vegetable Stew)

By : | 0 Comments | On : December 6, 2016 | Category : Uncategorized


വെജിറ്റബിള്‍ കുറുമ

തയ്യാറാക്കിയത്:- മുനീറ സഹീര്‍

ഞാന്‍ ഇവിടെ ഉപയോഗിച്ചത് കോളിഫ്ളവര്‍ – 1 ടീ കപ്പ്, ബീന്‍സ് – 10 എണ്ണം, കാരറ്റ് – 1 വലുത്, ഉരുളകിഴങ്ങ് – 1 എന്നിവയാണ്… ഗ്രീന്‍പീസും ചേര്‍ക്കാം…
സവാള – 1 വലുത് ( ചെറുതായി അരിഞ്ഞത് )
തക്കാളി – 1
പച്ചമുളക് – 3 എണ്ണം
മുളക്പൊടി – 1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടിസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പേസ്റ്റ് തയ്യാറാക്കാനുളള ചേരുവകള്‍
—————————————

തേങ്ങ ചിരകിയത് – 1/2 ടീ കപ്പ്
അണ്ടിപരിപ്പ് – 12 എണ്ണം ( ഇളം ചുടുവെള്ളത്തില്‍ 15 മിനിറ്റ് കുതിര്‍ത്തു വെക്കുക )
കടലപരിപ്പ് (വറുത്തത്) – 1 ടേബിള്‍സ്പൂണ്‍
കസ്കസ് ( poppy seeds ) – 1 ടിസ്പൂണ്‍
പെരുജീരകം – 1 ടിസ്പൂണ്‍
ജിരകം ( cumin seeds ) – 1/2 ടിസ്പൂണ്‍
ഗ്രാമ്പൂ – 3 എണ്ണം
പട്ട – 1 ഇഞ്ച് നീളം
കുരുമുളക് – 10 എണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍

പേസ്റ്റ് ആക്കാനുളള ചേരുവകളും, കുറച്ച് വെളളവും ചേര്‍ത്ത് മിക്സിയില്‍ അരച്ച് വെക്കുക… (തേങ്ങ ഒഴികെ ബാക്കി ഏല്ലാം പൊടിച്ചിട്ട് പിന്നെ തേങ്ങ യുടെ കുടെ ഇട്ട് അരച്ചാല്‍ വേഗം അരഞ്ഞു കിട്ടും )

പാനില്‍ എണ്ണ ചൂടാക്കി സവാള ഇട്ട് വഴറ്റുക… ബ്രൗണ്‍ നിറമായാല്‍ കറിവേപ്പില, തക്കാളി കഷ്ണങ്ങളാക്കിയതും, മുളകുപൊടി, മഞ്ഞള്‍പൊടി അരച്ച പേസ്റ്റും ചേര്‍ത്ത് നന്നായി വഴറ്റുക… അരിഞ്ഞ് വെച്ച പച്ചക്കറികളും ആവശ്യത്തിന് ഉപ്പും, വെളളവും ചേര്‍ത്ത് യോജിപ്പിച്ച് വേവിക്കുക… പച്ചക്കറികള്‍ ഒക്കെ വെന്ത് പാകമായാല്‍ തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റി വിളമ്പാം….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version