ഇഡ്ഡ്ലി മഞ്ചൂരിയൻ (Idli Manjurian)
ഇഡ്ഡ്ലി മഞ്ചൂരിയൻ
തയ്യാറാക്കിയത്:- സോണിയ അലി
ഇഡ്ഡ്ലി – 4
അരിപൊടി -2ടേബിൾ സ്പൂൺ
കോണ്ഫ്ലോർ -1ടീസ്പൂൺ
കാശ്മീരി മുളകുപൊടി -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
സവാള -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂൺ
പച്ചമുളക് -2,കുരുമുളകുപൊടി -അര ടീസ്പൂൺ
ക്യാപ്സിക്കം -കുറച്ചു
സോയ സോസ് -1തുള്ളി
ടൊമാറ്റോ കെച്ചപ്പ് -1ടീസ്പൂൺ
കോൺഫ്ലോർ +വെള്ളം +കാശ്മീരി മുളകുപൊടി -ആവശ്യത്തിന്
മല്ലിയില പൊടിയായി അരിഞ്ഞത് -2ടീസ്പൂൺ
ഇഡ്ഡ്ലി ഓരോന്നും നാലായി മുറിച്ചു വെക്കുക.അരിപ്പൊടിയും ,കോണ്ഫ്ലോറും,ഉപ്പും,കാശ്മീരി മുളകുപൊടിയും അല്പം വെള്ളത്തിൽ കലക്കി (ഇഡ്ഡലി മാവിന്റെ പരുവത്തിൽ) വെക്കുക.
ഒരു പാനിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഇഡ്ഡ്ലി മാവിൽ മുക്കി തിരിച്ചുമറിച്ചുമിട്ടു അധികം മൊരിയാതെ വറുത്തെടുക്കുക.
ശേഷം പാനിലെ ഓയിലിൽ നിന്ന് അധിക മുള്ള ഓയിൽ മാറ്റിവെച്ചു ഇഞ്ചിവെളുത്തുള്ളി പേസ്,പച്ചമുളക് അരിഞ്ഞു മൂപ്പിക്കുക.അതിലേക്കു സവാള ക്യൂബ് ആയി മുറിച്ചത് ,കാപ്സിക്കം ,എന്നിവ ചേർത്ത് വഴറ്റുക .അതിലേക്കു വറുത്ത ഇഡ്ഡ്ലി,ടൊമാറ്റോ കെച്ചപ്പ് ചേർത്ത് യോജിപ്പിക്കുക.ശേഷം കലക്കി വെച്ച കോൺഫ്ലോർ കൂട്ട് ഒഴിച്ച് വഴറ്റി മല്ലിയില പൊടിയായി അരിഞ്ഞതും,കുരുമുളകുപൊടിയും ചേർത്ത് വാങ്ങിവെക്കുക.

posted by Jinsha Kumar on April 1, 2017
1985
posted by Partha Sarathi on April 1, 2017
ശ്രമിച്ചുനോക്കട്ടെ ഐറ്റം അടിപൊളി ആണ്
posted by Aparna S Nair on April 1, 2017
Nice