കപ്പ കടല കൂട്ട്കറി (Kappa Kadala Koottu Curry)

By : | 4 Comments | On : September 3, 2016 | Category : Uncategorized

കപ്പ കടല കൂട്ട്കറി

ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:-സിയാ ഷാനി

കൂട്ട് കറി ഇല്ലാതെ ഓണ സദ്യ ഇല്ല. ചേനയും കടലയും ഇട്ടാണ് സാധാരണ നമ്മൾ കൂട്ട് കറി വെക്കുക. പക്ഷേ ഈ ഓണകാലത്ത് നമുക്ക് പുതിയ രുചി കൂട്ടു കറിയിൽ പരീക്ഷിച്ച് നോക്കാം.
ഇതിനു വേണ്ട ചേരുവകൾ നോക്കാം

1. കടല – ഒരു കപ്പ്
2 . കപ്പ – രണ്ടു കപ്പ് കഷ്ണങ്ങൾ ആകിയത്
3 .ഉപ്പ് – പാകത്തിന്
4 . തേങ്ങ – ഒരു വലുത് ചുരണ്ടിയത്.
5 . മുളക് പൊടി – ഒരു വലിയ സ്പൂൺ.
6 .മഞ്ഞൾ പൊടി – ഒരു ചെറിയ സ്പൂൺ.
7 . പച്ച മുളക് – ഒരു എണ്ണം
8 .വെളുത്തുള്ളി – നാല് അല്ലി
9 . ചെറിയ ജീരകം – ഒരു ചെറിയ സ്പൂൺ
10 . വലിയ ജീരകം – ഒരു ചെറിയ സ്പൂൺ .

താളിക്കാൻ ഉള്ള ചേരുവകൾ
1 . വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
2 .കടുക് – ഒരു ചെറിയ സ്പൂൺ
3 . വറ്റൽ മുളക് – രണ്ട് എണ്ണം
4 . കുരുമുളക് – ഒരു ചെറിയ സ്പൂൺ
5 . കറിവേപ്പില – ഒരു പിടി
6 . തേങ്ങ – ചുരണ്ടിവെച്ചതിൻറ പകുതി.

പാകം ചെയ്യുന്ന വിധം
കടല തലേ ദിവസം കുതിർത്ത് വെക്കുക. കുക്കറിൽ കടല ഉപ്പിട്ട് വേവികുക . കപ്പയും ഉപ്പിട്ട് വേവിച്ച ഊറ്റി വെക്കുക.
ചുരണ്ടിയ തേങ്ങയിൽ അര മുറി തേങ്ങ, മുളക് പൊടി, മഞ്ഞൾ പൊടി, ജിരകം, പച്ച മുളക് , വെളുത്തുള്ളി ഇവകൾ മിക്സിയിൽ തരുതരുപ്പായി അരക്കുക .
ഒരു പാത്രത്തിൽ വേവിച്ച കടല ,കപ്പ ,അരച്ച് വെച്ച തേങ്ങക്കുട്ട് ഇവ നല്ല വണ്ണം ഇളക്കിയോചിപ്പിച്ച് നല്ലത് പോലെ ചുടാക്കുക .തേങ്ങക്കുട്ടിൻറ പച്ച ചുവ മാറുന്നത് വരെ ചെറിയ തീയിൽ വേവിക്കുക .
ചീന ച്ചട്ടി ചൂടായാൽ എടുത്തു എണ്ണ ഒഴിച്ച് താളിക്കാൻ ഉള്ള ചേരുവകൾ എല്ലാം വറുത്ത് വെന്ത കപ്പ കടല കൂട്ടിൽ ചേർത്ത് വാങ്ങി വെക്കുക.
തേങ്ങ ചുവക്കെ വറുത്തിടാൻ പ്രത്യേകം ശ്രദ്ധിക്കണം . ചുവക്കെ വറുത്തിടുന്ന തേങ്ങയാണ് കൂട്ട് കറിക്ക് സ്വാദ് കൂട്ടുന്നത്.
(EMPOK #15)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Rajeesh K Sivan on September 2, 2016

      Koottu curry polichu… 🙂

        Reply
    2. posted by Najeeba Zainudheen on September 2, 2016

      Adipoli

        Reply
    3. posted by Safeeramuhammed Mc on September 2, 2016

      Like you racippe

        Reply
    4. posted by Fathima Fathi on September 2, 2016

      nice

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version