വെണ്ടയ്ക്കാ കറി (Ladies Finger Curry)
വെണ്ടയ്ക്കാ കറി :-
—————-
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:- മുനീറ സഹീർ
വെണ്ടയ്ക്ക – 250 ഗ്രാം
സവോള – 2 എണ്ണം
തക്കാളി – 1 വലുത്
തേങ്ങ – 1/2 മുറി
അണ്ടിപരിപ്പ് – 10 എണ്ണം
തൈര് – 1/2 കപ്പ്
മുളക്പൊടി – 2 ടിസ്പൂൺ
മഞ്ഞൾപൊടി – 1/4 ടിസ്പൂൺ
ഉഴുന്ന് – 1/4 ടിസ്പൂൺ
കടുക് – 1/2 ടിസ്പൂൺ
വറ്റൽമുളക് – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
കശുവണ്ടി ചുടുവെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വെക്കുക… വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞ് വറുത്തു മാറ്റുക… തേങ്ങ, അണ്ടിപരിപ്പ് നല്ലതുപോലെ അരച്ചെടുക്കുക… പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, ഉഴുന്ന്പരിപ്പ് എന്നിവ ചേര്‍ക്കുക… സവോള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക… തക്കാളി കഷ്ണങ്ങളാക്കിയതും ചേർക്കുക… മുളക്പൊടി, മഞ്ഞൾപൊടി ചേര്‍ത്ത് ഇളക്കുക… ഇതിൽ അരച്ച് വച്ചിരിക്കുന്ന തേങ്ങ, അണ്ടിപരിപ്പ് പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേർക്കുക… തിളക്കുമ്പോൾ തൈര് ഒഴിച്ച് വറുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേര്‍ത്ത് യോജിപ്പിക്കുക… തിളക്കുമ്പോൾ കറിവേപ്പില ഇട്ട് വാങ്ങാം… വെണ്ടയ്ക്കാ കറി തയ്യാർ.
(EMPOK #58)
