മീൻ മഞ്ഞത്തണ്ണി (Meen Manjathanni)
ഹായ് ഫ്രണ്ട്സ് …. കുറെ ദിവസമായി ഇവിടെ റെസിപി പോസ്റ്റ് പറ്റിയില്ല… ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത് കാസറ ഗോഡിന്റെ തനത് രുചിയുമായിട്ടാണ്….
അപ്പോ നമ്മക്ക് തുടങ്ങാല്ലേ…..
മീൻ മഞ്ഞത്തണ്ണി
……… ……….
തയ്യാറാക്കിയത്:- സെമി സത്താർ
ഏതെങ്കിലും മീൻ – 1/ 2 kg
തക്കാളി – 3
മുളക് പൊടി – ഒരു സ്പൂൺ
മല്ലിപ്പൊടി – ഒരു സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
കറിവേപ്പ് – 3 തണ്ട്
വെളുത്തുള്ളി – 3 അല്ലി
പുളി – ക്കുറച്ച്
ആദ്യം മീൻ വൃത്തിയാക്കുക. ഒരു മൺച്ചട്ടിയിൽ ആദ്യം ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ കറിവേപ്പ ചേർക്കണം. ഇതിലേക്ക് മുറിച്ച തക്കാളി ഉപ്പ് ഇട്ട് അടച്ച് വെക്കണം. ഉടഞ്ഞു വന്നതിനു ശേഷം മുളക്, മല്ലി, മഞ്ഞൾ, പുളി ചേർത്ത് നന്നായി മിക്സ് ചെയ്ത് 2 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കണം. നന്നായി തിളച്ച ശേഷം മീൻ ഇട്ട് വേവിക്കണം. 3 അല്ലി വെളുത്തുള്ളി ചതച്ച് ക്കുറച്ച് എണ്ണയിൽ നന്നായി ഞെരടി ക്കറിയിൽ ഒഴിക്കുക. യമ്മി? by Semisathar

posted by Yousaf Kab on March 24, 2017
Good ?
posted by Amrutha Shyam on March 22, 2017
Uppu vende???????
posted by Nisha Sabastian on March 18, 2017
Good
posted by Semi Sathar on March 18, 2017
Dairyamaayi shramicho..verude aavilla
posted by Semi Sathar on March 18, 2017
Thank u all???
posted by Semi Sathar on March 18, 2017
posted by Abitha Sijo Sijo on March 18, 2017
kollallo innu try cheyyam
posted by Sindhu John on March 18, 2017
Aha kollalo, simple anallo, onnu nokkatte…
posted by Jenny Jacob on March 18, 2017
Sremichu nokkam
posted by Binu Joseph on March 18, 2017
ഓ ഇന്നു ഒരു മീൻ കറി ഉണ്ടാക്കാം