വറുത്തരച്ച കൂരിക്കറി (ഷാപ്പുകറി) (Fried Gravy Koori Toddy Parlour Style Curry)
വറുത്തരച്ച കൂരിക്കറി( ഷാപ്പുകറി )..
തയ്യാറാക്കിയത്:- ജയ്മോൻ .പി .ദേവസ്യ
ഇടത്തരം കായൽകൂരി : അരക്കിലോ
മുളകുപൊടി : 3 ടേബിൾ സ്പൂൺ
മല്ലിപ്പൊടി : 3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1 ടീസ്പൂൺ
ഇഞ്ചി : ഒരു കഷണം (ഇടത്തരം)
വെളുത്തുള്ളി : 1 കുടം
പച്ചമുളക് : 7 എണ്ണം
ചുവന്നുള്ളി : 10 എണ്ണം
ഉലുവ : 5-6 എണ്ണം
കടുക് : ഒരു ടീസ്പൂൺ
കുടംപുളി : 3 – 4 ചുള (വലുപ്പമനുസരിച്ച് )
കറിവേപ്പില, ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം:-
ചീന ചട്ടി അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിൽ മുളകുപൊടി, മഞ്ഞൾ പൊടി, മല്ലിപൊടി എന്നിവ ചേർത്ത് ഇളം കറുപ്പു നിറം ആകുന്നതു വരെ മൂപ്പിക്കുക. ശേഷം ആ പൊടികൾ ഒരു പാത്രത്തിൽ ഇട്ടതിനു ശേഷം അതിൽ വെള്ളം ഒഴിച്ച് കുതിർത്തി വയ്ക്കുക. കറിക്കാവശ്യമായ വെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിൽ കുടംപുളി ഇട്ടു വയ്ക്കുക. മൺചട്ടിയിൽ ബാക്കി എണ്ണ ഒഴിച്ച് അടുപ്പിൽ വയ്ക്കുക. ചൂടായ എണ്ണയിൽ ആദ്യം ഉലുവ, പിന്നീട് കടുക് എന്നിവ ചേർക്കുക. പൊട്ടിയതിനു ശേഷം കുറച്ച് കറിവേപ്പിലയും ചേർക്കുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്തു ഒന്നു മൂത്തു വരുമ്പോൾ വട്ടം അരിഞ്ഞ പച്ചമുളക് ചേർക്കുക.ഇത് പകുതി വേവാവുമ്പോൾ ചതച്ചുവച്ച ചുവന്നുള്ളി ചേർക്കുക. ഇതിനു മുകളിൽ ആവശ്യത്തിനുള്ള ഉപ്പ് വിതറുക. ഇവ ബ്രൗൺ നിറമാവുമ്പോൾ പൊടികൾ കുതിർത്തത് ചേർത്ത് എന്ന് തെളിയുന്നതുവരെ ഇളക്കി മൂപ്പിക്കുക. ഈ അരപ്പിൽ പുളി ചേർത്ത വെള്ളം ഒഴിച്ച് തിളക്കുമ്പോൾ മീൻ കഷണങ്ങളും കറിവേപ്പിലയും ചേർത്ത് എണ്ണതെളിയുമ്പോൾ ഇറക്കി ഉപയോഗിക്കുക. (ചുരുങ്ങിയത് 4 മണിക്കൂറിനു ശേഷം ഉപയോഗിച്ചിൽ ഉപ്പും പുളിയും മീനിൽ നന്നായി പിടിച്ചിട്ടുണ്ടാവും)
posted by Nowfal Nowfal on January 24, 2017
Kuri enthan
posted by Av Topson on January 24, 2017
It needs kappa tooo