Nutella Banana Brownies/ ന്യൂട്ടല്ല ബനാന ബ്രൗണിസ്
Nutella Banana Brownies/ ന്യൂട്ടല്ല ബനാന ബ്രൗണിസ്
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ന്യൂട്ടല്ലയും പഴവും ഉപയോഗിച്ചു എളുപ്പത്തിൽ നല്ല ടേസ്റ്റി ആയിട്ടുള്ള ബ്രൗണിസ് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/DO7vlWTjj-Q
റെസിപ്പി
ചേരുവകൾ :
മുട്ട -3 എണ്ണം
മൈദാ – 1 കപ്പ്
ന്യൂട്ടല്ല – 1.5 കപ്പ്
റോബസ്റ്റ പഴം – 1 എണ്ണം
തയ്യാറക്കുന്ന വിധം :
ഒരു ബൗളിലേക് 3 മുട്ട പൊട്ടിച്ചു ചേർക്കുക
അതിലേക് നന്നായി പഴുത്ത ഒരു റോബസ്റ്റ പഴം ഉടച്ചു ചേർക്കുക
മുട്ടയും പഴവും നന്നായി ഒരു വിസ്ക്/ഫോർക് ഉപയോഗിച്ച് ബീറ്റ് ചെയ്യുക
ഇതിലേക്കു ഒരു കപ്പ് മൈദാ, 1. 5 കപ്പ് ന്യൂട്ടല്ല എന്നിവ കൂടെ ചേർത്ത് ഫോൾഡ് ചെയ്തു യോജിപ്പിക്കുക
ഗ്രീസ് ചെയ്തു വെച്ച കേക്ക് ടിന്നിലേക് ബാറ്റെർ മാറ്റാം
180° C പ്രീഹീറ്റ് ചെയ്ത ഓവനിലേക് കേക്ക് ടിൻ വെച്ച് 35 min ബേക് ചെയുക
തണുത്ത ശേഷം കട്ട് ചെയ്തു സെർവ് ചെയ്യാം
