പാൽ പായസം (Paal Payasam/Milk Kheer)
പാൽ പായസം
ഇന്നു ഒരു പാൽ പായസം ആയാലോ, ഏകദേശം അമ്പലപ്പുഴ പാൽ പായസത്തിന്റെ അതെ രുചിയും ,നിറവും എല്ലാം ഉള്ള പായസമാണിത്.ഞാനിത് വളരെ എളുപ്പത്തിൽ കുക്കറിൽ ആണു ഉണ്ടാക്കിയത്.
അപ്പൊ തുടങ്ങാം.
ഉണക്കലരി – 1/2 കപ്പ്
പാൽ -1 ലിറ്റർ
വെള്ളം – 1/2 കപ്പ്
പഞ്ചസാര – 3/4 കപ്പ് ( മധുരത്തിനനുസരിച്ച് ക്രമീകരിക്കാം)
കുക്കറിൽഎല്ലാ ചേരുവകളും ഒന്നിച്ച് ആക്കി നന്നായി ഇളക്കി യോജിപ്പിച്ച് കുക്കർ അടച്ച് വെയിറ്റ് ഇട്ട് തീ കുറച്ച് വക്കുക. വെയിറ്റ് ഇടാതെയും ചെയ്യാം ,അപ്പോൾ തീ കുറച്ച് , വച്ച് ആവി വരുമ്പോൾ വെയിറ്റ് ഇട്ട് ,വിസ്സിൽ വരാതെ ഏകദേശം 30 -40 മിനുറ്റ് വച്ചിട്ട് തീ ഓഫ് ചെയ്ത് ഉപയോഗിക്കാം.
ഞാൻ ഇവിടെ കുക്കറിൽ വെയിറ്റ് ഇട്ട് തീ കുറച്ച് വച്ച് 4 വിസ്സിൽ ആയപ്പോൽ തീ ഓഫ് ചെയ്തു. കുറുകിയിട്ടില്ലെങ്കിൽ ചെറുതീയിൽ ഇളക്കി പതുക്കെ കുറുക്കി എടുക്കുക.
സാധാരണ പാൽ പായസത്തിൽ മുന്തിരിയോ, അണ്ടിപരിപ്പൊ ഒന്നും വറുത്ത് ഇടുകയോ, ഏലക്കാപൊടി ചേർക്കുകയോ ഒന്നും ചെയ്യാറില്ല… എന്നാൽ അത് താല്പര്യമുള്ളവർക്ക് ചെയ്യാവുന്നതാണു.
സംഗതി ഇത്രെ ഉള്ളു… നല്ല രുചികരമായ , അമ്പലപ്പുഴ സ്റ്റൈൽ പാൽ പായസം തയ്യാർ .എല്ലാരും ഉണ്ടാക്കി നോക്കുമല്ലൊ…
By:- Lakshmi Prasanth

posted by Achu Achus on May 12, 2017
posted by Bbk Poonath on May 12, 2017