Pepper Chicken (പെപ്പർ ചിക്കൻ)
Pepper Chicken (പെപ്പർ ചിക്കൻ)
—————————————————–
തയ്യാറാക്കിയത്: ബിജിലി മനോജ്
ചിക്കൻ : 500 ഗ്രാം
സവാള: 2 ചെറുതായി അരിഞ്ഞത്
പച്ചമുളക്: 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്:1 ടേബിൾസ്പൂൺ
വലിയ ജീരകം: 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി: 2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി: 1 ടീസ്പൂൺ
മല്ലി പൊടി : ടേബിൾസ്പൂൺ
ഗരം മസാല: 2 ടീസ്പൂൺ
വെളിച്ചെണ്ണ : 4 ടേബിൾസ്പൂൺ
വെള്ളം: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
കറിവേപ്പില : 1 തണ്ട്
പാചകത്തിന് ആവശ്യമായ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ജീരകം ഇടുക. ജീരകം പൊട്ടിയതിനു ശേഷം സവാള, പച്ചമുളക്, കറിവേപ്പില ഇടുക. നന്നായി വഴറ്റുക.ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. കുരുമുളക് പൊടി, മല്ലി പൊടി, ഗരം മസാല,മഞ്ഞൾ പൊടി ചേർക്കുക.ചിക്കൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക.കുറച്ച് ചൂടുവെള്ളവും ഉപ്പും കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് അടച്ചു വേവിക്കുക. ചിക്കൻ വെന്തതിനു ശേഷം തുറന്നു വെച്ച് ചെറു തീയിൽ വെള്ളം വറ്റിച്ചെടുക്കുക.

posted by Saibunneesa Musthafa on June 18, 2017