Potato Lollipop/പൊട്ടറ്റോ ലോലിപോപ്
Potato Lollipop/പൊട്ടറ്റോ ലോലിപോപ്
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
വളരെ കുറച്ചു സമയത്തിനുള്ളിൽ തയ്യാറക്കി എടുക്കാവുന്ന രുചികരമായ ഒരു സ്നാക്ക് ആണ് പൊട്ടറ്റോ ലോലിപോപ്, ഇത് നമുക്ക് ചായയുടെ ഒക്കെ കൂടെ സ്നാക്ക് ആയും സ്റ്റാർട്ടർ ആയും സെർവ് ചെയ്യാവുന്ന ഒന്നാണ്
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന പൊട്ടറ്റോ ലോലിപോപ് എങ്ങനെ തയ്യാറക്കുന്നു എന്നതിന്റെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/VkCUiCQVEbc
#റെസിപ്പി
ചേരുവകൾ :
പൊട്ടറ്റോ – 3 എണ്ണം (ഉപ്പ് ചേർത്ത് വേവിച്ചത് )
സവാള – ചെറുതായി അരിഞ്ഞത് ഒരെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളക്പൊടി -1/2 ടീസ്പൂൺ
ബ്രഡ് – 3 എണ്ണം (പൊടിച്ചത് )
മൈദാ – 2 ടീസ്പൂൺ
ബ്രെഡ് ക്രമ്പ്സ് – 1 കപ്പ്
മല്ലിയില
ചെറുനാരങ്ങ നീര് – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – വറുത്തെടുക്കൻ ആവശ്യമായത്
തയ്യാറാകുന്ന വിധം :
വേവിച്ചു വെച്ച പൊട്ടറ്റോ നന്നായി ഉടച്ചെടുക്കുക, ഇതിലേക്കു സവാള, മല്ലിയില പൊടി ആയി അരിഞ്ഞത്, മുളക്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ബ്രഡ് പൊടിച്ചത്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക
ശേഷം ഈ മാവ് ചെറിയ ഉരുളകൾ ആക്കി മാറ്റുക
അല്പം മൈദാ വെള്ളം ചേർത്ത് ലൂസ് ബാറ്റെർ ആക്കിയെടുക്കുക, ഉരുളകൾ ഈ മാവിൽ മുക്കി ബ്രെഡ് ക്രമ്പ്സ് ഇൽ കോട്ട് ചെയ്തെടുക്കുക
ഇത് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക(ഗോൾഡൻ ബ്രൗൺ നിറം ആവുന്നത് വരെ )
മയോണൈസ് അല്ലെങ്കിൽ ടൊമാറ്റോ സോസ് ചേർത്ത് ചൂടോടെ സെർവ് ചെയ്യാം.

posted by Anonymous on June 29, 2018
മൈദ വേണൊ