ചെമ്മീൻ ഫ്രെെഡ് റെെസ് (Prawns Fried Rice)

By : | 0 Comments | On : March 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീൻ ഫ്രെെഡ് റെെസ്(PRAWNS FRIED RICE)

തയ്യാറാക്കിയത്: ബിജിലി മനോജ്
ഫോട്ടോ: മനു പയ്യന്നൂർ

ചേരുവകൾ:
——————–
ബസ്മതി അരി: 2കപ്പ്
ചെമ്മീൻ : 10-15 എണ്ണം
മുളക് പൊടി :2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
നാരങ്ങ നീര് :1 ടീസ്പൂൺ
ഓയിൽ :4 ടേബിൾസ്പൂൺ
സോയാസോസ് : 2 ടേബിൾസ്പൂൺ
വിനാഗിരി:1 ടേബിൾസ്പൂൺ
കുരുമുളക് പൊടി: 1ടേബിൾസ്പൂൺ
സവാള: 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി :1ടീസ്പൂൺ ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി:1 ടീസ്പൂൺ ചെറുതായരിഞ്ഞത്
പച്ചമുളക്: 1 ചെറുതായി അരിഞ്ഞത്
കാപ്സിക്കം :1ചെറിയ കഷ്ണങ്ങളാക്കിയത്
സ്പ്രിങ്ങ് ഒനിയൻ:കുറച്ച്
മല്ലിയില: കപ്പ്
അരി ആവശൃത്തിന് ഉപ്പിട്ട് കുറച്ച് ഓയിലും വെള്ളവും ഒഴിച്ച് പാകത്തിന് വേവിക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് ഉപ്പ്, മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ചേർത്ത് ½ മണിക്കൂർ വെച്ച ചെമ്മീൻ പൊരിച്ചെടുക്കുക. 2കപ്പ് ചോറ് കൊള്ളാവുന്ന പാത്രം ചൂടാക്കി ഓയിൽ ഒഴിച്ച് സവാള,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,കാപ്സിക്കം,നന്നായി വഴറ്റുക. ഇതിലേക്ക് സോയ സോസ്, വിനാഗിരി,ഉപ്പ്, കുരുമുളക് പൊടി ചേർക്കുക. ഇതിലേക്ക് വേവിച്ച് വെച്ച ചെമ്മീൻ ചേർക്കുക. ചോറ് ചേർത്ത്
ഇളക്കി യോജിപ്പിക്കുക. സ്പ്രിങ് ഒനിയൻ, മല്ലിയില ചേർത്ത് അലങ്കരിക്കാം.തീ കുറച്ച് 1 മിനുട്ട് അടച്ച് വേവിക്കുക…
NB: കുരുമുളക് പൊടി ആവശ്യത്തിനനുസരിച്ച് ചേർക്കുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version