ചെമ്മീൻ അച്ചാർ (Prawns Pickle)

By : | 0 Comments | On : March 30, 2017 | Category : Uncategorized

ചെമ്മീൻ അച്ചാർ ( Prawns Pickle)

തയ്യാറാക്കിയത്:- സോണിയ അലി

1.തൊലികളഞ്ഞു വൃത്തിയാക്കിയ ചെമ്മീൻ (ഇടത്തരം )-അര കിലോഗ്രാം
2.വെളുത്തുള്ളി -20അല്ലി
3.ഇഞ്ചി -ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
4പച്ചമുളക് -2
5.മുളകുപൊടി +കാശ്മീരി മുളകുപൊടി -3 ടേബിൾ സ്പൂൺ
6.മഞ്ഞൾപ്പൊടി-അര ടീസ്പൂൺ
7.ഉലുവപ്പൊടി -ഒരു നുള്ള്‌
8.കായം പൊടി -ആവശ്യത്തിന്
9.കടുക് -സ്പൂൺ
10.വിനിഗർ -കാൽ കപ്പ്
11.ഉപ്പ്‌ ,-ആവശ്യത്തിന്
12.വെളിച്ചെണ്ണ -1ടീസ്പൂൺ

വൃത്തിയാക്കിയ ചെമ്മീൻ കഴുകി നല്ലപ്പോലെ വെള്ളം കളഞ്ഞു വെക്കണം.അതിലേക്കു മുളകുപൊടിയും,മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടിവെക്കുക.(അര മണിക്കൂർ )

ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചെമ്മീൻ അധികം മൊരിയാതെ വറുത്തു മാറ്റിവെക്കുക.(വറുത്ത ഓയിൽ അധികമുണ്ടെങ്കിൽ മാറ്റി വെക്കണം)

അതെ പാത്രത്തിൽ തന്നെ കടുക് വറുത്തു വെളുത്തുള്ളി ,ഇഞ്ചി,കറിവേപ്പില മൂപ്പിക്കുക.ശേഷം അതിലേക്കു മുളകുപൊടി ചേർത്തു വഴറ്റുക.( തീ സിമ്മിലാക്കി ).മുളകുപൊടി മൊരിഞ്ഞ മണം വന്നുകഴിഞ്ഞാൽ വറുത്ത ചെമ്മീൻ ചേർത്ത് മിക്സ് ചെയ്യാം .ഇതിലേക്ക് ആവശ്യത്തിന് വിനിഗർ ചേർക്കാം,ഉപ്പും.അൽപ സമയത്തിന് ശേഷം ഗ്രെയ്‌വി കട്ടിയായിട്ടുണ്ടാകും .തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് കട്ടിക്കുറക്കാം .ചൂട് മാറിയ ശേഷം ഉലുവപ്പൊടി ,കായംപൊടി എന്നിവ ചേർത്ത് യോജിപ്പിച്ചു ബോട്ടിലിൽ ആക്കി സൂക്ഷിക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version