സേമിയ പായസം (Semiya Payasam)
സേമിയ പായസം
ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി : സുലു അഷി
ചേരുവകള്‍:
സേമിയ – 250 ഗ്രാം
പാല്‍ – ഒരു ലിറ്റര്‍
മില്‍ക്ക് മെയ്ഡ് – അര ടിന്‍ (ആവശ്യമെങ്കില്‍ മാത്രം)
പഞ്ചസാര – 150 ഗ്രാം
(മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്ഡ് മധുരമുള്ളതാണ്)
ഏലക്ക – കാല്‍ ടീസ്പൂണ്‍ (വറുത്തു പൊടിച്ചത് )
നെയ്യ് – 3 ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്, കിസ്മിസ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
സേമിയ നെയ്യില്‍ നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക. പാല്‍ ഒഴിച്ച് തിളക്കാന്‍ തുടങ്ങുമ്പോള്‍ മില്‍ക്ക് മെയ്ഡ് ചേര്‍ക്കുക. മധുരം ആവശ്യമെങ്കില്‍ പഞ്ചസാരയും ചേര്‍ക്കുക. പാല്‍ അല്പം കൂടി വറ്റുമ്പോള്‍ ഏലക്ക പൊടി ചേര്‍ക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ അല്പം നെയ്യില്‍ വറുത്ത ശേഷം ഇതിലേക്ക് ചേര്‍ത്ത് വാങ്ങി വെക്കുക.
(EMPOK#2)
