Strawberry Peda / സ്ട്രോബെറി പേട

By : | 0 Comments | On : March 9, 2018 | Category : Uncategorized



Strawberry Peda / സ്ട്രോബെറി പേട
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ഫ്രഷ് സ്ട്രോബെറിസ് ഉപയോഗിച്ച് 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ പേട തയ്യാറാക്കി എടുക്കാം , ഉണ്ടാക്കി എടുക്കാൻ വളരെ എളുപ്പം ആണ്, ആർട്ടിഫിഷ്യൽ Flavors ഒന്നും തന്നെ ചേർക്കാത്തതു കാരണം കുട്ടികൾക്കു ധൈര്യമായി കൊടുക്കുകയും ചെയ്യാം
വീഡിയോ കാണാൻ ; https://youtu.be/NC0128VjFvQ

റെസിപ്പി
ചേരുവകൾ :

സ്ട്രോബറീസ് – 5-6 എണ്ണം, ചെറിയ കഷ്ണങ്ങൾ ആക്കിയത്
പഞ്ചസാര -4 ടീസ്പൂൺ
കോൺ ഫ്ലോർ – 1 ടീസ്പൂൺ
ഏലക്ക പൊടി – ഒരു നുള്ളു
നെയ്യ് – 1 ടീസ്പൂൺ
പാൽ – 3/4 കപ്പ്
ഡെസിക്കേറ്റഡ് കൊക്കോനട്ട് പൌഡർ – 1/2 കപ്പ്
പാൽപ്പൊടി -1/2 കപ്പ്
റെഡ് ഫുഡ് കളർ

ഒരു പാൻ അടുപ്പിൽ വെച് അതിലേക്ക് കഷ്ണങ്ങൾ ആക്കി വെച്ച സ്ട്രോബറീസ്, 2 ടീസ്പൂൺ പഞ്ചസാര, 1 ടീസ്പൂൺ കോൺഫ്ലോർ, എന്നിവ ചേർത്ത്, സ്ട്രോബെറി ഒന്ന് സോഫ്റ്റ് ആവുന്നത് വരെ, ലോ ഫ്ളയിം ഇൽ കുക്ക് ചെയ്യുക, ശേഷം മറ്റൊരു പാനിൽ, പാൽ ഒഴിച് ചൂടായി വരുമ്പോൾ, ഡെസിക്കേറ്റഡ് കോകോനട്ട് പൊടി, പാൽപ്പൊടി എന്നിവ ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക, പാൽ ഒന്നു വറ്റി ഈ മിശ്രിതം നന്നായി കുറുകി വരണം, ഇതിലേക്ക് ഏലക്കാപ്പൊടി, 2 ടീസ്പൂൺ പഞ്ചസാര, ആദ്യം തയ്യാറാക്കി വെച്ച സ്ട്രോബെറി, നെയ്യ്, ഫുഡ് കളർ എന്നിവ ഓരോന്നായി ചേർത്ത് യോജിപ്പിച്ചെടുക്കുക, പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആവുന്നത് വരെ, നന്നായി ഇളക്കുക, ശേഷം ഫ്ളയിം ഓഫ് ചെയ്തു ഒരു നെയ്യ് തടവിയ പ്ലേറ്റിലേക്ക് ഈ മിശ്രിതം മാറ്റുക, നന്നായി തണുത്ത ശേഷം പേട ഷേപ്പ് ലേക്ക് മാറ്റിയെടുക്കാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version