തന്തൂരി ചിക്കന്‍ (Tandoori Chicken)
തന്തൂരി ചിക്കന്‍
Tandoori Chicken
**************
തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ് കിച്ചൺ)
ചിക്കന്‍ വിഭവങ്ങളില്‍ രുചികരമായ ഒന്നാണ് തന്തൂരി ചിക്കന്‍. ഇത് സാധാരണയായി തന്തൂര്‍ അടുപ്പിലോ മൈക്രോവേവ് അവനിലോ ആണ് പാകം ചെയ്യുക.
ഇവ രണ്ടുമില്ലാതെ തന്നെ തന്തൂരി ചിക്കന്‍ പാകം ചെയ്യാം. എങ്ങനെയെന്നറിയേണ്ടേ,
ചിക്കന്‍ വലിയ പീസ് – 4
തൈര്-1 കപ്പ്
മുളകുപൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1 ടീസ്പൂൺ
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
ഗരം മസാല-2 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല- 1 ടീസ്പൂൺ
ഉപ്പ് – ആവിശ്യത്തിന്
ചിക്കന്‍ കഷ്ണങ്ങള്‍ നല്ലപോലെ കഴുകി വെള്ളം കളയുക. അരിപ്പത്തട്ടിൽ ഇട്ടു വെച്ചാൽ വെള്ളം മുഴുവൻ വാർന്നു കിട്ടും.
ചിക്കന്‍ കഷ്ണങ്ങളില്‍ കത്തി കൊണ്ട് പിളര്‍പ്പുണ്ടാക്കുക. മുകളിൽ പറഞ്ഞവയെല്ലാം ചിക്കനില്‍ പുരട്ടി കുറച്ചു സമയം വെക്കണം.
ഈ സമയം
സവാള-1
വെളുത്തുള്ളി-6 അല്ലി
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-2
എന്നിവ ഒരുമിച്ചു മിക്സിയിൽ അരയ്ക്കുക. ചിക്കനില്‍ പുരട്ടി ഒന്നു രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
ഇനി ഒരു പാനില്‍ അല്പം എണ്ണ (2 ടേബിൾ സ്പൂൺ) പുരട്ടുക. ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്കിട്ടു അടച്ചു വച്ച് 5 മിനിറ്റ് വേവിയ്ക്കുക. ശേഷം മൂടി തുറന്നു വെച്ച് രണ്ടു ഭാഗവും പൊരിച്ചെടുക്കണം.
സ്മോക്കി എഫക്റ്റ് കിട്ടാനായി പൊരിച്ചെടുത്ത ചിക്കൻ ഒരു വലിയ ബൗളിലിട്ടു നടുവിൽ ചാർക്കോൾ കനലാക്കി വെച്ചു കൊടുക്കാം. കനലായ ചാർകോളിനു മുകളിൽ 2 ടീസ്പൂൺ ഓയിലൊഴിച്ചു മൂടിവെക്കാം. അഞ്ചു മിനിറ്റിനു ശേഷം മൂടി തുറന്നു സലാടിനൊപ്പം കഴിക്കാം.
