തക്കാളി മസാല (Tomato Masala)

By : | 3 Comments | On : January 23, 2017 | Category : Uncategorized

തക്കാളി മസാല (Tomato Masala)

സാധാരണ പാചകതുടക്കകാർ ആദ്യം ഉണ്ടാക്കാൻ പഠിക്കുന്ന വിഭവങ്ങളിൽ ഒന്നാണു ചായ, ചമ്മന്തി പിന്നെ തക്കാളി സവാള ഫ്രൈയും … ചപ്പാത്തിക്കും ചോറിനും മറ്റും എളുപ്പം ഉണ്ടാക്കാൻ പറ്റുന്നെ ഒന്നാണു അത്. എന്നാൽ ഈ ഐറ്റം ഹോട്ടലിൽ പോയി കഴിച്ചാൽ രുചി കുറച്ച് കൂടുതലും , സംഗതി കുറച്ച് വ്യത്യസ്തവും ആയി തോന്നാറുണ്ട്… ഈ ഫോട്ടൊയിൽ കാണുന്നെ തക്കാളി മസാല അങ്ങനെ നമ്മളു ഹോട്ടലീനു കഴിക്കുന്നെ പോലെ ഏകദേശം ഞാൻ ഒന്നു ഉണ്ടാക്കി നോക്കിയതാണു… നിങ്ങളു ഒന്നു ഇങ്ങനെ ഉണ്ടാക്കി നോക്കീട്ട് രുചി എങ്ങനെയുണ്ട് എന്നു പറയണം ട്ടൊ…കുറച്ച് എണ്ണയോക്കെ കൂടുതൽ വേണ്ടി വരുന്ന ഒരു രീതിയാണിത്..അതുകൊണ്ട് കൊളസ്ട്രോള്‍ ഉള്ളവർ എണ്ണ സൂക്ഷിക്കുക.
അപ്പൊ തുടങ്ങിയാലോ….

തക്കാളി :- നന്നായി പഴുത്തത് 4
സവാള -2 മീഡിയം വലുപ്പം
പച്ചമുളക് -4
ഇഞ്ചി വെള്ളുതുള്ളി അരിഞത്- 2 ഉം 1 ടീസ്പൂൺ വീതം
മഞൾപൊടി – 2 നുള്ള്
മുളക്പൊടി -3/4 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
മല്ലിയില അരിഞത്- 2 ടീസ്പൂൺ (ആവശ്യമെങ്കില്‍)
കറിവേപ്പില -1 തണ്ട്
കടുക് ,ഉപ്പ് ,എണ്ണ -പാകത്തിനു
ജീരകം – 2 നുള്ള് (ആവശ്യമെങ്കില്‍)
പഞ്ചസാര -2 നുള്ള്

തക്കാളി കനം കുറച്ച് വട്ടത്തിൽ അരിയുക.
സവാള ചതുരത്തിൽ അരിയുക.പച്ചമുളക് നീളത്തിൽ കീറി വക്കുക.

പാനിൽ എണ്ണ ചൂടാക്കി ,ജീരകം ചേർത്ത് മൂപ്പിക്കുക.ശേഷം
വട്ടത്തിൽ കനം കുറച്ച് അരിഞ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വഴന്റ് നീരോക്കെ പുറത്ത് വന്നു തുടങ്ങുമ്പോൾ കുറച്ച് ഉപ്പ്, പഞ്ചസാര ,കുരുമുളക്പൊടി , പകുതി ഗരം മസാല
ഇവ ചേർത്ത് ഇളക്കി വഴറ്റുക.നന്നായി വഴന്റാൽ തീ ഓഫ് ചെയ്യാം

മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ( കുറച്ച് കൂടുതൽ ഒഴിക്കുക) കടുക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റുക.

ശേഷം ചതുരത്തിൽ അരിഞ്ഞ സവാള പാകത്തിന് ഉപ്പ് ചേർത്ത് വഴറ്റുക.പിന്നീട് പച്ചമുളക്, ഇഞ്ചി വെള്ളുതുള്ളി ഇവ കൂടെ ചേർത്ത് വഴറ്റുക.

നന്നായി വഴന്റ് കഴിയുമ്പോൾ മഞ്ഞൾ പൊടി, മുളക് പൊടി, ബാക്കി ഗരം മസാല ഇവ കൂടെ ചേർത്ത് വഴറ്റുക.

നന്നായി വഴന്റ് നന്നായി നിറം മാറി നല്ല ബ്രൗൺ നിറം ആകണം.

ശേഷം ഈ കൂട്ട് തക്കാളി വഴറ്റിയ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. വെള്ളം വേണമെങ്കിൽ മാത്രം ചേർക്കാം.
തക്കാളിയിലെ വെള്ളം മാത്രം മതിയെങ്കിൽ പിന്നെ ചേർക്കണ്ട.പഴുത്ത തക്കാളി ഉപയോഗിച്ചാൽ നല്ല നീരു ഉണ്ടാകും.

നന്നായി തിളച്ച് വരുമ്പോൾ തീ ഓഫ് ചെയ്തു മല്ലിയില ,കുറച്ച് കറിവേപ്പില കൂടെ ചേർത്ത് 10 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം.

ചപ്പാത്തി, ഫുൽക്ക,നാൻ ,ഇടിയപ്പം,അപ്പം,പുട്ട് എന്നു വേണ്ട ഒരു മിക്കതിനും ഈ കറി നല്ലൊരു കോമ്പിനേഷൻ ആണു… നല്ല അടിപൊളി രുചിയാണു ഈ കറിക്ക്. എല്ലാരും ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടൊ.

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Abdul Nasu on January 22, 2017

      Good

        Reply
    2. posted by Haseena Salahudeen on January 22, 2017

      Ruchi mathramalla…. healthiyum aanu

        Reply
    3. posted by Damodharan Damu Damodharan Damu on January 22, 2017

      Super taste…

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version