വാനില ഐസ്ക്രീമും ചോക്ലേറ്റ് സോസ് (Vanilla Icecream with Chocolate Sauce)
വാനില ഐസ്ക്രീമും ചോക്ലേറ്റ് സോസ്*
തയ്യാറാക്കിയത്:- നിമിഷ വിജേഷ്
വാനില ഐസ്ക്രീം:
പാല് – 3കപ്പ്
മുട്ട – 3
പഞ്ചസാര – 1 കപ്പ്
വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍
പാല് പൊടി 2 സ്പൂണ്‍
കോഴിമുട്ടയുടെ വെള്ളയും, മഞ്ഞയും വെവ്വേറെ മാറ്റി വെക്കുക. ഒരു പാത്രത്തില്‍ പാലും പാല് പൊടിയും പഞ്ചസാരയും മുട്ടയുടെ മഞ്ഞയും ഒഴിച്ച് കലക്കുക. ഈ കൂട്ട് വേറൊരു വലിയ പാത്രത്തില്‍ വെള്ളം ഒഴിച്ച് ചൂടാക്കുമ്പോള്‍ അതിന്റെ മുകളില്‍ വെച്ച് ഡബിള്‍ ബോയല്‍ ചെയ്തെടുക്കുക. ഈ കൂട്ട് പകുതിയാകുന്നത് വരെ തുടരെ ഇളക്കി തിളപ്പിച്ച് കൊണ്ടിരിക്കണം. പകുതിയായി കഴിഞ്ഞാല്‍ വാനിലാ എസ്സെന്‍സ് ചേര്‍ത്ത് തണുത്ത വെള്ളത്തിന്റെ മുകളില്‍ പാത്രം വെച്ച് തണുപ്പിക്കണം. മുട്ടയുടെ വെള്ള എഗ്ഗ് ബീറ്റര്‍ കൊണ്ട് നല്ലവണ്ണം പതപ്പിച്ചെടുക്കണം.ഇത് പാല്ക്കൂട്ടിലേക്ക് പാതയോട് കൂടി മെല്ലെ യോജിപ്പിക്കണം. ഈ ഐസ്ക്രീം കൂട്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടി ഫ്രീസറില്‍ 4 മണിക്കൂര്‍ വെച്ച് തണുപ്പിക്കണം. ഇത് മൂന്നു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും എടുത്ത് മിക്സിയില്‍ അടിച്ചെടുത്ത് വീണ്ടും തണുപ്പിക്കണം. ഈ ഐസ്ക്രീം വീണ്ടും സെറ്റ് ആയി കഴിഞ്ഞാല്‍ ഉപയോഗിക്കാം.
ചോക്ലേറ്റ് സോസ്:
കൊക്കോ പൗഡര്‍ 2 സ്പൂണ്‍
മില്‍ക്ക് മെയ്ഡ് 200gm
ചോക്ലേറ്റ് 20gm
ചോക്ലേറ്റ് ഡബിള്‍ ബോയില്‍ ചെയ്യുക . ഇതിലേക്ക് മില്‍ക്ക് മെയ്ഡ്, കൊക്കോ പൗഡര്‍ ഇട്ടു നന്നായി മിക്സ് ചെയ്തെടുത്തു ഐസ്ക്രീംനു മുകളില്‍ ഒഴിച്ച് അലങ്കരിക്കുക.
posted by Minu Theresa Thomas on November 22, 2016
Nic