മഞ്ഞചോർ (ബിരിഞ്ചി) (Yellow Rice – Birinji)

By : | 0 Comments | On : August 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മഞ്ഞചോർ (ബിരിഞ്ചി)
തയ്യാറാക്കിയത് : ഷിഫ്ന സാദത്ത്

ഞാൻ നിങ്ങൾക്കായി കൊണ്ട് വന്നത് ഞങ്ങളെ നാട്ടിലെ ഒരു നാടൻ വിഭവം ആണ് എല്ലാവരും ട്രൈ ചെയ്യുമെന്ന് വിചാരിക്കുന്നു ഇതിന് കൂട്ടി കഴിക്കാനായിട്ട് ചിക്കൻ കറിയാണ് ഞാൻ ആക്കിയത്. മട്ടൻ ,ബീഫും ഒക്കെ കൂട്ടി കഴിക്കാം …ഇനി ഉണ്ടാകുന്നത് ഏങ്ങനെ എന്ന് നോക്കാം .

നമ്മുടെ സാദാരണ രണ്ട്‌ ഗ്ലാസ് ചോറിന്റെ അരി എടുത്ത് നല്ലോണം കഴുകി വെക്കുക ശേഷം അര മുറി തേങ്ങ എടുത്ത് പെരിഞ്ജീരകം ,മഞ്ഞ പൊടി ഒരു അല്ലി ചെറിയുള്ളി ഇട്ട് മിക്സിയിൽ അടിക്കുക അതികം അരയണ്ട ആവിശ്യം ഇല്ല .ശേഷം കുക്കർ എടുത്ത് വെളിച്ചെണ്ണ ഒഴിച്ചു ഒരു വലിയ ഉള്ളി ഇട്ടു ചോപ്പിക്കുക ശേഷം പട്ട ,ഏലക്ക ,കറിവേപ്പില ,ഇവ ഇട്ടു അടിച്ചു വെച്ച തേങ്ങ അതിലേക് ഒഴിച്ചു ..രണ്ട്‌ ഗ്ലാസ് വെള്ളവും ഉപ്പും ചേർക്കുക ശേഷം വെള്ളം തിളച്ചതിന് ശേഷം കഴുകി വെച്ച അരി ഇട്ടു കുക്കറിന്റെ അടപ്പ് വെക്കാം ..നാല് വിസിൽ അടിഞ്ഞ് ഓഫാകം ..ചെറിയ തീയിൽ വെച്ച മതി …അങ്ങനെ നമ്മുടെ …മഞ്ഞ ..ചോർ അഥവാ ബിരിഞ്ചി …റെഡി

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version