അവിൽമിൽക്

By : | 0 Comments | On : November 2, 2017 | Category : Uncategorized



അവിൽമിൽക്
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

Ingredients
ചെറുപഴം -4-5 എണ്ണം
പാൽ – 1 cup
വറുത്ത അവിൽ – 2 പിടി
തേൻ -2 tspn
പഞ്ചസാര – മധുരത്തിന് അനുസരിച്
കപ്പലണ്ടി, (കശുവണ്ടി, ബദാം, പിസ്ത എന്നിവയും ചേർക്കാം )
ഹോര്ലിക്സ് -1. 5 tspb
ചെറി
ടൂട്ടി ഫ്രൂട്ടി – ഗ്ലാസിന് മുകളിൽ ഡെക്കറേറ്റ് ചെയ്യാൻ

ആദ്യം ഒരു ജാർ എടുത്തു അതിലേക് പാല്, ഹോർലിക്‌സ്, ഒരു ചെറുപ്പഴത്തിന്റെ പകുതി, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക,

ശേഷം, 3-4 ചെറുപഴം തേൻ ചേർത്ത നന്നായി ഉടച്ചെടുക്കുക,

അവിൽ മിൽക്ക് സെറ്റ് ചെയ്യാൻ ഉള്ള ഒരു ഗ്ലാസ് എടുത്തു അതിലേക്ക് പഴം തേൻ ചേർത്ത് ഉടച്ചത് അതിലേക്ക് ഇടുക, അതിനു മുകളിലേക്ക് ആയി, വറുത്ത അവിൽ, nuts എന്നിവ ഇട്ട് കൊടുക്കാം, അടുത്ത ലയർ അടിച്ചു വെച്ച പാലിന്റെ മിക്സ് ചേർത്ത് കൊടുക്കാം, ഇത് പോലെ ഒരു ലയർ കൂടെ വേണമെങ്കിൽ മുകളിൽ ആയിട്ടു സെറ്റ് ചെയ്യാം, ശേഷം ചെറി, ടൂട്ടി ഫ്രൂട്ടി വെച്ച അലങ്കരിക്കാം, മലബാർ സ്പെഷ്യൽ അവിൽ മിൽക്ക് റെഡി ?
https://youtu.be/R8Iq19ihX4c





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version