മലയാളത്തിലും കന്നടയിലും നാരങ്ങ. … കേരളത്തിൽ നിന്നുള്ള ബബ്
മലയാളത്തിലും കന്നടയിലും നാരങ്ങ. … കേരളത്തിൽ നിന്നുള്ള ബബ്ലൂസ് നാരങ്ങ (കമ്പിളി നാരങ്ങ Citrus Grandis )). അച്ചാർ.
തയ്യാറാക്കിയത് :- ഹസീന അൻസാരി
=======================================
ചേരുവകൾ
1. വിളഞ്ഞു പാകമായ കമ്പിളി നാരങ്ങ 1
2. മുളകുപൊടി 3 സ്പൂൺ
3.ഉലുവ 1/2 സ്പൂൺ
4.കടുക് 1/2 സ്പൂൺ
5.വെളുത്തുള്ളി 7 അല്ലി
6. ഇഞ്ചി ചെറിയ കഷ്ണം ചെറുതായിഅരിഞ്ഞത്
7.കായപ്പൊടി 1/2 ടി സ്പൂൺ
8.വിനാഗിരി 5 ടേബിൾസ്പൂൺ
9.പച്ചമുളക് 5 എണ്ണം
10.നല്ലെണ്ണ 100 ml
11.ഉപ്പ് പാകത്തിന്
12.കറിവേപ്പില 2 തണ്ട്
13. മഞ്ഞൾപൊടി 1/4 സ്പൂൺ
പാകംചെയ്യുന്ന വിധം
===============
എണ്ണ ചൂടാക്കി അതിലേക് ഉലുവ ചേർക്കുക ഉലുവ ബ്രൗൺ നിറമായ ശേഷം കടുക് ചേർക്കുക ശേഷം വെളുത്തുള്ളി ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക ശേഷം ഇഞ്ചിയും പച്ചമുളക് മുളക് പൊടി കായപ്പൊടി എന്നിവ ചേർത്തിളക്കുക അതിനു ശേഷം കമ്പിളി നാരങ്ങയും കറിവേപ്പില, വിനാഗിരി ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി വേവിച്ച ശേഷം തണുപ്പിച്ചു ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്
