ചിക്കൻ കബ്സ (Chicken Kabsa)

By : | 3 Comments | On : March 31, 2017 | Category : Uncategorized

ചിക്കൻ കബ്സ(CHICKEN KABSA )

തയ്യാറാക്കിയത്: ബിജിലി മനോജ്

ചേരുവകൾ:
1.ബസ്മതി അരി : ½kg
2.ചിക്കൻ: 1kg വലിയ കഷ്ണങ്ങളാക്കിയത്
3.കറുവപട്ട : 2 ഇഞ്ച്
4.ഗ്രാമ്പൂ : 6 എണ്ണം
5.തക്കോലം:1
6.ജാതിപത്രി : 1
7 പെരുംജീരകം :½ ടീസ്പൂൺ
8.പച്ച മല്ലി :1 ടീസ്പൂൺ
9.വഴനയില :1എണ്ണം
10.ഏലക്കായ :2 എണ്ണം
11.തക്കാളി: 2 വലുത് + 1 വലുത്
12.സവാള :1 വലുത്
13.പച്ചമുളക്: 2 എണ്ണം
14.കറിവേപ്പില: 2 തണ്ട്
15.മല്ലിയില: കുറച്ച്
16.നെയ്യ് : 3ടേബിൾസ്പൂൺ
17.പാമോയിൽ /: 2 ടേബിൾസ്പൂൺ
18. മഞ്ഞൾ പൊടി: ½ ടേബിൾസ്പൂൺ
19.കുരുമുളക് പൊടി: 1 ടീസ്പൂൺ
20.നാരങ്ങയുടെ തൊലി: 1 ടേബിൾസ്പൂൺ
21.നാരങ്ങ നീര് : 2 ടീസ്പൂൺ
22.വെള്ളം : ആവശൃത്തിന്
23.ഉപ്പ് : ആവശൃത്തിന്
24.അണ്ടിപരിപ്പ് : 2 ടേബിൾസ്പൂൺ
25.ഉണക്കമുന്തിരി: 1 ടേബിൾസ്പൂൺ
26. കാരറ്റ് : 1 എണ്ണം

3 മുതൽ 8 വരെയുള്ള ചേരുവകൾ ചെറുചൂടിൽ നന്നായി വറുക്കുക.ഓഫ് ചെയ്തതിനു ശേഷം മഞ്ഞൾ പൊടി, കുരുമുളക് പൊടി ചേർത്ത് ഇളക്കുക.മിക്സിയിൽ പൊടിക്കുക.കുക്കറിൽ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ്, ഉണക്കമുന്തിരി വറുത്ത് മാറ്റി വെക്കുക.ഈ നെയ്യിലേക്ക് പാമോയിൽ/ഒലിവോയിൽ ഒഴിച്ച് സവാള,കാരറ്റ്,1 തക്കാളി കഷ്ണങ്ങളാക്കിയത്,2 തക്കാളി അരച്ചത് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഏലക്കായ,വഴനയില ചേർത്ത് വഴറ്റുക. ഇതിലേക്ക് പൊടിച്ച് വെച്ചിരിക്കുന്ന മസാലകൾ ചേർത്ത് വഴറ്റി ചിക്കനും ചേർക്കുക. ½ ഗ്ലാസ് വെള്ളം ഒഴിക്കുക ഉപ്പും 1ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് 5 വിസിൽ വരുമ്പോൾ ഓഫ് ചെയ്യുക.ഇതിലെ വെള്ളം അളന്നു നോക്കുക.കുക്കർ തുറന്ന് കഴുകി വെള്ളംവാർത്ത അരി,കറിവേപ്പില,മല്ലിയില,നാരങ്ങനീര്ചേർക്കുക.ഇറച്ചി വെന്ത വെള്ളവും കൂടി ചേർത്ത് വേണം അരിയ്ക്ക് വേണ്ട വെള്ളം കണക്കാക്കാൻ. ഇരട്ടി വെള്ളത്തിൽ കുറച്ച് കുറവ് മതിയാകും.ഫുൾ ഫ്ളേമിൽ 2 വിസിൽ വരുമ്പോൾ ഓഫ് ചെയ്ത് . ആവി പോയതിനു ശേഷം തുറന്ന് മിക്സ് ചെയ്യുക അണ്ടിപരിപ്പ് ഉണക്കമുന്തിരി ഇട്ട് അലങ്കരിക്കാം.

NB: മസാലയിൽ ചേർത്തവയുടെ ഗുണനിലവാരമനുസരിച്ച് അളവിൽ വ്യത്യാസമുണ്ടായിരിക്കും.മസാല, എരുവ് ഉപ്പ് എന്നിവ യുടെ അളവ് താല്പര്യത്തിനനുസരിച്ച് മാറ്റാവുന്നതാണ്. ഡ്രെെ ലെമൺ , ചിക്കൻ സ്റ്റോക്ക് ക്യൂബ് കിട്ടുന്നവർക്ക് അത് ഉപയോഗിക്കാം.നാരങ്ങയുടെ തൊലി എടുക്കുമ്പോൾ അതിന്റെ വെള്ള ഭാഗം ഒഴിവാക്കി പുറം തൊലി മാത്രം എടുക്കുക. ഉണ്ടാക്കിയതിനു ശേഷം അഭിപ്രായം അറിയിക്കുമല്ലോ..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Ansiya Navas on March 28, 2017

      Super

        Reply
    2. posted by Partha Sarathi on March 28, 2017

      നല്ല പ്രിപ്റേഷൻ സൂപ്പർ താങ്ക് യു

        Reply
    3. posted by Dhiya Diya on March 28, 2017

      Wooow…

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version