കോഴി മുളകിട്ടത് (Chicken Mulakittath)

By : | 2 Comments | On : April 17, 2017 | Category : Uncategorized

കോഴി മുളകിട്ടത് (Chicken Mulakittath)

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

ഒരു കോഴി മുളകിട്ടത് ആയാലോ ഫ്രണ്ട്സ് .ഉണ്ടാക്കാൻ വളരെ എളുപ്പമാണ് .കാശ്മീരി ചില്ലി പൌഡർ ആണ് ഉപയോഗികണ്ടത് .നെയ്‌ ചോർ , പൊറോട്ട , അപ്പം എന്നിവയുടെ കൂടെ നല്ല combination ആണ് .

ചിക്കൻ – 1 kg
സവോള – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂൺ
കാശ്മീരി മുളകുപൊടി – 3 സ്പൂൺ
മല്ലിപൊടി – 1 സ്പൂൺ
മഞ്ഞൾപ്പൊടി – അര ടി സ്പൂൺ
തക്കാളി – 2 എണ്ണം
ഗരംമസാല – 1 സ്പൂൺ
തൈര് – 3 സ്പൂൺ ( optional ആണ് .ചിക്കൻ സോഫ്റ്റ്‌ ആവാൻ ഞാൻ ചേർക്കാറുണ്ട് .)
കറി വേപ്പില
മല്ലിയില
ഉപ്പു

ഒരു പാനിൽ 2 സ്പൂൺ എണ്ണയൊഴിച് ചൂടാവുമ്പോൾ സവോള അരിഞ്ഞതും ,കറി വേപ്പില 1 പട്ട , മൂന്നാല് ഗ്രാമ്പു , 3 ഏലക്ക , 1 ബേ ലീഫ് , കാൽ ടി സ്പൂൺ പെരുംജീരകം ഇത്രേം ചേർത്ത് നന്നായി വഴറ്റുക . ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയ ശേഷം പൊടികൾ ചേർക്കാം .ചെറിയ തീയിൽ കരിഞ്ഞു പോവാതെ പച്ചമണം മാറുന്നത് വരെ വഴറ്റണം .തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റുക .തക്കാളി നന്നായി വെന്ത ശേഷം തൈര് , ഉപ്പു ചേർത്ത് ചിക്കൻ ഒരു 2 മിനിറ്റ് വഴറ്റണം .അതിനു ശേഷം ആവശ്യത്തിനു ചൂടുവെള്ളം ചേർത്ത് അടച്ചു വെച്ച് ചിക്കൻ വേവിച്ചെടുക്കാം .ലാസ്റ്റ് മല്ലിയില ( optional ) ചേർക്കാം .കോഴി മുളകിട്ടത് റെഡി .

thanqq ……

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Partha Sarathi on April 17, 2017

      കോഴിമുളകിട്ടത് റെഡിയായല്ലൊ ഇനി പത്തിരി കൂടി റെഡി’ ആയാൽ അടിപൊളി ആവും

        Reply
    2. posted by Binu Joseph on April 17, 2017

      ഇത് കോഴി കറി അല്ലേ

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version