ചിക്കൻ വരട്ടിയത് (Chicken Varattiyath)

By : | 0 Comments | On : July 1, 2017 | Category : Uncategorized

ചിക്കൻ വരട്ടിയത് (Chicken Varattiyath)

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

നല്ല തേങ്ങ കൊത്തും , കറി വേപ്പിലയും ഒക്കെ ഇട്ടു നാടൻ സ്റ്റയിലിൽ ഒരു ചിക്കൻ വരട്ടിയത് ആയാലോ ഫ്രണ്ട്സ് …ചപ്പാത്തിയുടെ കൂടെയും , ചോറിന്റെ കൂടെയുമൊകെ നല്ല combination ആണ് …

ചിക്കൻ – 1 kg
സവോള – 3
ചുവന്നുള്ളി – 10 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂൺ
തക്കാളി – 2 എണ്ണം
തൈര് – 2 സ്പൂൺ ( optional )
മല്ലിപ്പൊടി – 3 ടി സ്പൂൺ
മുളകുപൊടി – 3 ടി സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടി സ്പൂൺ
ഗരം മസാല – 1 ടി സ്പൂൺ
കുരുമുളകുപൊടി – 1 ടി സ്പൂൺ
തേങ്ങ കൊത്തു – ആവശ്യത്തിനു
കറി വേപ്പില
വെളിച്ചെണ്ണ

ആദ്യം തന്നെ ചിക്കൻ കഷ്ണങ്ങളിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , അരച്ച ചുവന്നുള്ളി പച്ചമുളക് ,മല്ലിപ്പൊടി , മുളകുപൊടി , മഞ്ഞൾപ്പൊടി , ഗരംമസാല , കുരുമുളകുപൊടി ,തൈര് , ഉപ്പു ചേർത്ത് മിക്സ്‌ ചെയ്തു 1 മണിക്കൂർ വെക്കണം .

ഒരു പാനിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ തേങ്ങ കൊത്തു , അരിഞ്ഞ സവോള , കറി വേപ്പില ചേർത്ത് നന്നായി വഴറ്റുക . തക്കാളി കൂടി ചേർത്ത് നന്നായി വെന്തതിനു ശേഷം ചിക്കൻ ചേർക്കാം .വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല .ഒരു 10 മുതൽ 15 മിനിറ്റു അടച്ചു വെച്ച് വേവിക്കുക .അതിനു ശേഷം മൂടി മാറ്റി ചെറിയ തീയിൽ നന്നായി വേവിച്ചു വരട്ടിയെടുക്കാം .( ഞാൻ
ഇവിടെ നന്നായി മൊരിചിട്ടില്ല …വേണമെന്നുള്ളവർക്ക് നല്ല മൊരിച് എടുക്കാം .നല്ല tasty ആണ് ..

thanqq ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version