മുരിങ്ങക്കായ തോരന്‍ (Drumstick Side Dish)

By : | 1 Comment | On : October 18, 2016 | Category : Uncategorized

മുരിങ്ങക്കായ തോരന്‍

തയ്യാറാക്കിയത്:- നേഹ മോള്‍

തയ്യാറാക്കുന്ന വിധം:

മുരിങ്ങകായ നുറുക്കി ഉപ്പ് ചേര്‍ത്ത് വേവിച്ച്,വെള്ളം വാര്‍ന്നുപോകാന്‍ വെക്കുക..

തേങ്ങയില്‍ ചെറിയ ഉള്ളിയും,മുളക് പൊടിയും,പച്ചമുളകും,കുറച്ച് ഉപ്പും ചേര്‍ത്ത്,മിക്സിയില്‍ ഒന്ന് തിരിച്ചെടുക്കുക.
(തേങ്ങ അരഞ്ഞ് പോകരുത്).

ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍,കടുക് ചേര്‍ത്ത് പൊട്ടി വരുമ്പോള്‍ വേപ്പിലയും ചതച്ച തേങ്ങയും ചേര്‍ത്ത് നല്ലതു പോലെ മൂപ്പിക്കുക…ഇതിലേക്ക് വേവിച്ച മുരിങ്ങകായ ചേര്‍ത്ത് തേങ്ങയുമായി നല്ലതുപോലെ യോജിപ്പിക്കുക…തോരന്‍ റെഡി…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    Leave a Reply

    Your email address will not be published.

    Exit mobile version