ഗ്രീന്‍പീസ് വട (Green Peas Vada)
ഇന്നു ഞാന്‍
ഗ്രീന്‍പീസ് വടയും കൊണ്ടാണ് വന്നിട്ടുള്ളത്….എല്ലാവരും ട്രൈ ചെയ്യണേ…
തയ്യാറാക്കിയത്:- നേഹ മോള്
ചേരുവകള്‍
**************
1)ഗ്രീന്‍പീസ്-ഒരു കപ്പ്
2)ചുവന്നുള്ളി വട്ടത്തിലരിഞ്ഞത്-10എണ്ണം
പച്ചമുളക് വട്ടത്തിലരിഞ്ഞത്-7എണ്ണം
ഇഞ്ചി ചെറുതാക്കി അരിഞ്ഞത്-ചെറിയ കഷ്ണം
കറിവേപ്പില അരിഞ്ഞത്-2തണ്ട്
വെളുത്തുള്ളി ചെറുതാക്കി അരിഞ്ഞത്-3അല്ലി
മുളക് പൊടി-1/2ടീസ്(ആവശ്യമെങ്കില്‍)
വലിയ ജീരകം-1/2ടീ
മല്ലിയില-കുറച്ച്
ഉപ്പ്-ആവശ്യത്തിന്
3)വെളിച്ചെണ്ണ-വറുക്കാന്‍ പാകത്തിന്
(ചെറിയ ഉള്ളിക്ക് പകരം സവാള ചേര്‍ക്കാം)
തയ്യാറാക്കുന്നവിധം
********************
ഗ്രീന്‍പീസ് 5 മണിക്കൂര്‍ കുതിര്‍ത്തു വെക്കുക….പിന്നീട് വെള്ളം വാര്ന്നുപോകാന് വെച്ച്….15മിനിറ്റ് കഴിയുമ്പോള്‍ തരു തരുപ്പായി അരക്കുക..
ഇതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്ത്,ഓരോ ഉരുളകള്‍ ആക്കി കൈയില്‍ വെച്ചു പരത്തി,ചൂടായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കാം…..