ഇറച്ചി പെട്ടി (Meat Box)
കണ്ണൂര്‍ പുതിയാപ്പിള സ്പെഷ്യല്‍
ഇറച്ചി പെട്ടി? [ മീറ്റ് ബോക്സ് ]
തയ്യാറാക്കിയത്: ആഷിഫ് അഷ്റഫ്
ബീഫ് മുളക് പൊടി ഉപ്പ് എന്നിവ.ചേര്‍ത്ത് വേവിച് പൊടി ച്ചെടുത്തത് – 1 കപ്പ്
സവാള – 3
ഇഞ്ചി വെളുത്തുള്ളി മുളക് പേസ്റ്റ് – 2 സ്പൂണ്‍
മഞ്ഞള്‍ പൊടി – കാല് സ്പൂണ്‍
കരുമളക് പൊടി – 1 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 സ്പൂണ്‍
നെയ്യ് – 2 സ്പൂണ്‍
വേപ്പില – 2 തണ്ട്
മല്ലി ഇല – 2 തണ്ട്
മസാല പൊടി – കാല് സ്പൂണ്‍
മൈദ പൊടി – 1 കപ്പ്
മുട്ട – 2
തയ്യാറാക്കുന്ന വിധം:
ഒരു പത്രത്തില്‍ സവാള ഇഞ്ചി വെളുത്തുള്ളി മുളക് പേസ്റ്റ് എന്നിവ നന്നായി വയറ്റുക. ശേഷം ഇതിലേക്ക് മഞ്ഞള്‍ പൊടി പൊടിച്ച ബീഫ് കുരുമുളക് പൊടി മല്ലിവേപ്പില എല്ലാ ചേര്‍ത്തു നന്നയി ഇളക്കുക മസാല പൊടിയും ഇട്ട് വാങ്ങി വെക്കുക.
എനി ദോശ ഉണ്ടാക്കാം മൈദ 1 മുട്ട ഒരു നുള്ള് ഉപ്പ് വെള്ളo എന്നിവ മിക്സില്‍ അടിച്ചെട്ടക്കുക.. കുറച്ച് കിട്ടയില്‍ വേണം … ശേഷം ഒരു പാനില്‍ ദോശ ചുട്ടെടുക്കാന്‍ [നേര്‍ങ്ങനെ ചുടണം – മറിച്ചിടരുത് ] ദോശ ഒരു പാത്രത്തലേക്ക മാറ്റി മസാല ഫില്‍ ചെയ്തു ബോക്സ് മോഡല്‍ മടക്കുക.. ശേഷം ഒരു പാത്രത്തല്‍ മുട്ട ഒരു നുള്ള് ഉപ്പ് മല്ലി ഇല നുറുക്കിയത എന്നിവ ഒരു സ്പൂണ്‍ കൊണ്ട് അടിച്ച് വെക്കുക.ഇതിലേക്ക് ഇറച്ചി പെട്ടി മുക്കി ഒരു പാനില്‍ നൈയ്യ് ഒഴിച്ച് വാട്ടി എടുക്കുക.
