പൈനാപ്പിള്‍ പുളിയിഞ്ചി (Pineapple Puli Inchi)
പൈനാപ്പിള്‍ പുളിയിഞ്ചി
ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം
മത്സരാർത്ഥി : ഷീജ എം.പി.
————————————————————————————-
തൊടുകറി ഇല്ലാതെങ്ങനെ ഓണക്കലവറ നിറയും ?
മലയാള പാചകത്തിന്റെ എല്ലാ കൂട്ടുകാര്‍ക്കും ഇതാ ഒരു സ്പെഷ്യല്‍ തൊടുകറി 🙂
പൈനാപ്പിള്‍ പുളിയിഞ്ചി
========================
ആവശ്യമായ സാധനങ്ങള്‍
പൈനാപ്പിള്‍ – 500 ഗ്രാം
ഇഞ്ചി – 100 ഗ്രാം
വാളന്‍ പുളി – 50 ഗ്രാം
ശർക്കര – 150 ഗ്രാം
(മധുരം താല്പര്യം അനുസരിച്ച് കുറയ്ക്കാം)
വെളിച്ചെണ്ണ – 100 മില്ലി ലിറ്റര്‍
(ഇഞ്ചി വറുത്തു കോരാന്‍ ആവശ്യമായത്)
ഉണ്ട മുളക് (പച്ച) – 10,15 എണ്ണം (അറ്റം പിളർന്നത്)
എള്ള് – 50 ഗ്രാം
കറിവേപ്പില – 5,6 തണ്ട്
മുളക് പൊടി – 4 ടീസ്പൂണ്‍ (എരിവ് അനുസരിച്ച്)
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
======================
പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറുതായി കൊത്തിയരിയുക. അൽപ്പം ഉപ്പ് ചേര്‍ത്തു വെള്ളം ഒഴിക്കാതെ വേവിച്ച് മാറ്റിവയ്ക്കുക.
ഇഞ്ചി ചെറിയ കഷ്ണങ്ങള്‍ ആയി നുറുക്കി അരിയണം
പുളി കഴുകി ഒരു കപ്പു വെള്ളത്തില്‍ നന്നായി പിഴിഞ്ഞെടുക്കുക.
ശർക്കര രണ്ടു കപ്പു വെള്ളത്തില്‍ ഉരുക്കി അരിച്ചെടുക്കുക
ചുവടു കട്ടിയുള്ള പാത്രത്തില്‍ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക
(വറുത്ത ശേഷം ഇഞ്ചി മിക്സിയില്‍ ഇട്ടു കറക്കി നുറുക്കിയെടുക്കാം)
ഉണ്ടമുളക് എണ്ണയില്‍ വറുത്തു കോരുക.
ബാക്കി എണ്ണയില്‍ മുളക് പൊടി ബ്രൌണ്‍ നിറമാകുന്നതു വരെ ചൂടാക്കി അതിലേക്ക് പുളി പിഴിഞ്ഞതൊഴിച്ചു തിളപ്പിക്കുക. ഇതിലേക്ക്, നേരത്തെ വറുത്തു വച്ച ഇഞ്ചി, പച്ചമുളക്, എന്നിവ ചേര്ക്കുക. വേവിച്ച് മാറ്റിവച്ച പൈനാപ്പിള്‍ കൂടി ചേർത്ത് എല്ലാ ചേരുവകളും ഒന്ന് സെറ്റ് ആകുന്നതിന് ഒരുമിച്ചു രണ്ടുമൂന്നു മിനിറ്റ് കൂടി തിളപ്പിക്കുക. ശർക്കര ഉരുക്കിയതും ചേർത്ത് തൊടുകറിയുടെ പാകമാകുന്നത് വരെ കുറുക്കുക. മാറ്റി വച്ച വെളിച്ചെണ്ണയില്‍ എള്ളും കറിവേപ്പിലയും വറുത്ത് കറിയില്‍ ഒഴിച്ച് ഇറക്കി വക്കാം.
ഈ തൊടുകറിയുടെ ഗന്ധം മാത്രം മതിയാകും വയറ് നിറയെ സദ്യ ഉണ്ണാൻ !!! 🙂
(EMPOK #6)

posted by Sukru Suresh Chukkudu on August 30, 2016
Aha variety anallo…super
posted by Shabana Begum on August 30, 2016
Adipoli
posted by Nimisha Vijesh on August 30, 2016
Niz
posted by Damodharan Damu Damodharan Damu on August 30, 2016
Appo uluvapodiyum, kayavum vente…
posted by Devaky Anil Kumar on August 30, 2016
Variety… Super
posted by Najeeba Zainudheen on August 30, 2016
Adipoli