ഉള്ളി സാമ്പാർ (Shallot Sambhar)
ഉള്ളി സാമ്പാർ (Shallot Sambhar)
തയ്യാറാക്കിയത്:- ഷർന ലത്തീഫ്
പതിവ് സാമ്പാറിൽ നിന്നും വ്യത്യസ്തമായി ഒരു ഉള്ളി സാമ്പാർ ആയാലോ കൂട്ടുകാരേ …ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ..വല്യ ടൈം എടുക്കില്ല ..പിന്നെ ഒരു ചേഞ്ച് ആർക്കാ ഇഷ്ടമാവാത്തത് അല്ലേ .. ദോശ ,ഇഡ്ലി ,ചോറിന്റെ കൂടെയൊക്കെ നല്ല കോമ്പിനേഷൻ ആണ് ..
തുവര പരിപ്പ് – ഒരു കപ്പ്
മഞ്ഞൾപ്പൊടി – അര ടി സ്പൂൺ
തക്കാളി – 1 optional ( ഞാൻ പരിപ്പ് വേവിക്കുമ്പോൾ തന്നെ തക്കാളി ചേർക്കാറുണ്ട് )
വെള്ളം
ഉപ്പു
ഇത്രേം ചേർത്ത് കുക്കെറിൽ വേവാൻ വെക്കണം .
വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ എടുത്ത് വെള്ളത്തിൽ കുതിർക്കണം .
ചുവന്നുള്ളി – 1 കപ്പ് .തൊലി കളഞ്ഞു 1 സ്പൂൺ എണ്ണയിൽ വഴറ്റി എടുക്കണം .
ഇനി വെന്ത പരിപ്പിലേക്കു 2 ടേബിൾ സ്പൂൺ സാമ്പാർ പൊടി , വഴറ്റിയ ചുവന്നുള്ളി , പുളി വെള്ളം , ആവശ്യമെങ്കിൽ ഒരു നുള്ളു കായം ,ഉപ്പു ആവശ്യത്തിന് വെള്ളം ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക .കടുക് , വറ്റൽമുളക് ,കറി വേപ്പില താളിച്ചു ചേർക്കാം .ലാസ്റ് മല്ലിയില ചേർക്കാം .രുചികരമായ ഉള്ളി സാമ്പാർ റെഡി .
thanqq . ..
