വെജിറ്റബിൾ ബിരിയാണി (Vegetable Biriyani)
വെജിറ്റബിള്‍ ബിരിയാണി :-
—————————
തയ്യാറാക്കിയത്:- ഷിജിന രജീഷ്
ബാസ്മതി അരി / ജിരകശാല അരി – 1/2 കിലോ
പട്ട, ഗ്രാമ്പൂ, വഴനയില( bay leaf ) – ആവശ്യത്തിന്
തക്കാളി – 3 എണ്ണം
സവാള – 2 എണ്ണം
പച്ചമുളക് – 5 – 6 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
ഉരുളകിഴങ്ങ് – 1/2 കിലോ
ബീന്‍സ് – 250 ഗ്രാം
കാരറ്റ് – 2 എണ്ണം
കോളിഫ്ളവര്‍ – 250 ഗ്രാം
മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടിസ്പൂണ്‍
ജീരകപൊടി – 1/2 ടിസ്പൂണ്‍
ഗരംമസാലപൊടി – 1 ടിസ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
പച്ചക്കറികള്‍ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞു വെക്കുക… ( മഞ്ഞള്‍പൊടിയോ, വിനാഗിരിയോ ഇട്ട വെളളത്തില്‍ കുറച്ച് നേരം വെച്ച ശേഷം അരിയുക )
ബാസ്മതി അരി കഴുകി 20 മിനിറ്റ് കുതിര്‍ത്തു വെക്കുക… ശേഷം പട്ട, ഗ്രാമ്പൂ, വഴനയില ആവശ്യത്തിന് ഉപ്പും, വെളളവും ചേര്‍ത്ത് മുക്കാല്‍ഭാഗം വേവിച്ച് ഊറ്റി വെക്കുക….
പാനില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക… തക്കാളി അരിഞ്ഞതും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരംമസാലപൊടി, ജിരകപൊടി ഇട്ട് നന്നായി വഴറ്റുക…. മുറിച്ച് വെച്ച പച്ചക്കറികളും, പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, വെളളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെറിയ തീയില്‍ വേവിക്കുക… വെളളം ഒക്കെ വറ്റി, പച്ചക്കറികള്‍ വെന്ത് മസാല കുറുകിയാല്‍ തീ ഓഫ് ചെയ്യുക…
അടി കട്ടിയുളള പാത്രത്തില്‍ വേവിച്ച ചോറിന്റെ ഒരു ലെയര്‍ നിരത്തുക…മേലേ വെന്ത പച്ചക്കറിമസാല ലെയറായി ഇട്ട് മേലേ പിന്നെയും ബാക്കിയുള്ള ചോറ് ഇട്ട് മല്ലിയിലയും വിതറി 10 മിനിറ്റ് ചെറിയ തീയില്‍ ദമ്മില്‍ വെക്കുക… ശേഷം തീ ഓഫ് ചെയ്ത് നന്നായി യോജിപ്പിച്ച് പാത്രത്തിലേക്ക് മാറ്റുക.വെജിറ്റബിള്‍ ബിരിയാണി തയ്യാര്‍.