ബീറ്റ്രൂട്ട് ഈന്തപ്പഴം അച്ചാർ (Beetroot Dates Pickle)
ബീറ്റ്രൂട്ട് ഈന്തപ്പഴം അച്ചാര്‍:
••••••••• ••••••••• •••
ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി:-തഫ്സീറ ബിന്ത് ഷറീഫ്
അച്ചാര്‍ എന്ന് കേട്ടാല്‍ ആരുടെ വായിലാ കപ്പല്‍ ഓടാത്തത് …അതും എരിവും പുളിയും മതുരവും ഒക്കെ കൂടി ചേര്‍ന്ന അച്ചാര്‍ ആയാലൊ….സദ്യ കെങ്ഗേമം ആയി…ഈസി റെസിപ്പി…
ബീറ്റ്രൂട്ട് -4 എണ്ണം , കേരറ്റ്-2 എണ്ണം അല്പം ഉപ്പ് ചേര്‍ത്ത് വേവിക്കുക… എന്നിട്ട് മിക്സിയില്‍ ഒന്നു ഒതുക്കി എടുക്കുക…
ഈന്ദപ്പഴം കുരു കളഞ്ഞ് 4 ആയി പിളര്‍ന്ന് വെക്കുക..(1 കപ്പ്)…
ഇഞ്ജി -1 വലുത്, വെളുത്തുള്ളി -10 അല്ലി എന്നിവ നീളത്തില്‍ ചെറുതായി അരിഞ്ഞത്.,പച്ച മുളക്..ഇവയെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി മിക്സ് ചെയ്തെടുക്കുക…
ഒരു പാനില്‍ അല്പം ഓയില്‍ ഒഴിച്ച് ഒരു പിടി കറുത്ത എള്ള്, അല്പം കടുക്, കറിവേപ്പില എന്നിവ വറുത്ത് അതിലേക്ക് ഒഴിച്ച് കൊടുക്കുക….
3 സ്പൂണ്‍ ഈസ്റ്റേണ്‍ അച്ചാര്‍ പൊടി, 2 സ്പൂണ്‍ കാഷ്മീരി മുളക് പൊടി , അല്പം മഞ്ഞള്‍ പൊടി ആവഷ്യത്തിനുളള ഉപ്പ്, 2 കപ്പ് വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക ….1 ദിവസം കൊണ്ട് അച്ചാര്‍ റെഡിയാകും…
(EMPOK #51)
