കപ്പ, ഇണ്ണി തണ്ട്( വാഴപിണ്ടി) താള് കൂട്ടാന്‍
ഇന്നും ഒരു നാടന്‍ വിഭവം തന്നെയാണ്, പത്ത് മണി കഞ്ഞിക്കൊപ്പം പഴമക്കാര്‍ ഉണ്ടാക്കിയിരുന്ന ഒരു കൂട്ടാന്‍… പഴമയില്‍ പുതുമ തേടുന്ന ഞാനും ഉണ്ടാക്കി .. ഈ കൂട്ടാന്‍
കപ്പ, ഇണ്ണി തണ്ട്( വാഴപിണ്ടി) താള് കൂട്ടാന്‍
…………………………………….
തയ്യാറാക്കിയത്:- അബീ അമീ
ആവിശ്യമുള്ളവ
…………………
കപ്പ – 2 കിഴങ്ങ്
താള് – 4 തണ്ട്
വാഴപിണ്ടി / ഇണ്ണി തണ്ട് – ഒരു കഷ്ണം
തേങ്ങ – 1 കപ്പ് (ഒരു നുള്ള് ജീരകവും ,4 ചെറിയുളളിയും ,4 വെള്ളുള്ളിയും , 10 കാന്താരി മുളകും കൂട്ടി ചതച്ചത് )
മഞ്ഞള്‍ – അര Tea Spoon
ഉപ്പ് ആവിശ്യത്തിന്
കടുക് – കുറച്ച്
വേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
…………………………….
കപ്പ ചെറിയ കഷ്ണങ്ങളാക്കി തിളപ്പിച്ച് ഊറ്റി എടുക്കുക. ഒരു കൂക്കറില്‍ ഇണ്ണിതണ്ട് ചെറുതായി അരിഞ്ഞത് ( നൂല് ചുറ്റി എടുത്ത് കളയണം ) , താള് അരിഞ്ഞതും കൂടി ഇട്ട് ആവിശ്യത്തിന് ഉപ്പും മഞ്ഞളും ഇട്ട് വേവിക്കുക. ഇതിലേക്ക് അരപ്പ് ഒഴിച്ച് തിളച്ച ശേഷം വെളിച്ചെണ്ണയില്‍ കടുകും വേപ്പിലയും ഇട്ട് താളിക്കാം

posted by Praveen AV on August 23, 2016
Atupole mutton sup engane undakam ennum
posted by Praveen AV on August 23, 2016
Mutton varatiyatu recipe onne
Post cheyu
posted by Ramsi Nisam on August 23, 2016
Very tasty
posted by Vidya Dileesh on August 23, 2016
Super