കൂൺ കട്ലറ്റ് (Mushroom Cutlet)

By : | 0 Comments | On : October 9, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂൺ കട്ലറ്റ്
തയ്യാറാക്കിയത് : മുനീറ സഹീര്‍

കൂൺ  – 300 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടിസ്പൂണ്‍
ഉരുളകിഴങ്ങ് – 3 എണ്ണം
കുരുമുളക് പൊടി – 1 ടേബിള്‍സ്പൂണ്‍
ചില്ലി സോസ് – 1 ടേബിള്‍സ്പൂണ്‍
സോയ സോസ് – 1 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്ളോര്‍ – 2 ടേബിള്‍സ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍ – 4 -5 തണ്ട്
പച്ചമുളക് – 3 എണ്ണം
മല്ലിയില – 1 ടേബിള്‍സ്പൂണ്‍
മുട്ട – 1 – 2
ബ്രഡ് ക്രംമ്സ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

ഉരുളകിഴങ്ങ് തൊലി കളഞ്ഞ് കഴുകി വേവിച്ച് ഉടച്ച് വെക്കുക…
കൂൺ  വൃത്തിയായി കഴുകി ചെറുതായി അരിഞ്ഞ് വെക്കുക…
പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് അരിഞ്ഞു വെച്ച കൂൺ ചേര്‍ത്ത് നന്നായി വഴറ്റി എടുത്തു തണുക്കാന്‍ വെക്കുക…
ഒരു ബൗളില്‍ വേവിച്ച ഉരുളകിഴങ്ങും, കുരുമുളക്പൊടി, ചില്ലി സോസ്, സോയ സോസ്, കോണ്‍ഫ്ളോര്‍, സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞതും(എരിവ് അധികം വേണ്ടാതവര്‍ക്ക് പച്ചമുളക് ഒഴിവാക്കാം), മല്ലിയില, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക… ശേഷം കട്ലറ്റ് ആകൃതിയിലാക്കി മുട്ടയില്‍ മുക്കി ബ്രഡ് ക്രംമ്സില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്ത് കോരുക… നല്ല ടേസ്റ്റിയായ കൂൺ കട്ലറ്റ് തയ്യാര്‍…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version