തക്കാളി സോസ്( Home Made Tomato Sauce)

2016-07-28
 • Servings: അതെ
 • Ready In: 1m

തക്കാളിക്കു ഇത്രെം വില ഉള്ളപ്പൊഴാണോ തക്കാളി സോസുമായി വന്നെക്കുന്നെന്ന് ചോദിച്ച് എന്നെ വഴക്കു പറയല്ലെട്ടൊ… ലാഭത്തിൽ കുറച്ച് അധികം തക്കാളി കിട്ടി, എന്നാ പിന്നെ ചീത്തയാക്കി കളയണ്ടാന്നു കരുതി സോസ് ഉണ്ടാക്കി…. തക്കാളി വിലകുറവിൽ കിട്ടുമ്പോൾ മേടിച്ച് ഒന്നു ഉണ്ടാക്കി നോക്കൂ… കടയിൽ നിന്നു വാങ്ങുന്നതിലും രുചിയുള്ളതും,ഹെൽത്തിയും ആണു ഇത്.അപ്പൊ തുടങ്ങാം.

Ingredients

 • തക്കാളി -1kg
 • വിനാഗിരി -1/3 കപ്പ്
 • പഞ്ചസാര -1/2 കപ്പ്
 • പച്ചമുളക് -4( വറ്റൽമുളക് -4 )
 • ഉപ്പ് -പാകത്തിനു
 • ഏലക്കാ -4
 • ഗ്രാമ്പൂ-5
 • കറുവപട്ട -1 മീഡിയം കഷണം
 • പെരുംജീരകം -1/2 റ്റീസ്പൂൺ
 • ജീരകം -1/2 റ്റീസ്പൂൺ
 • ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ
 • സവാള -1

Method

Step 1

തക്കാളി കഴുകി വൃത്തിയാക്കി വക്കുക.

Step 2

ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക

Step 3

നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.ശേഷം തക്കാളികൾ നല്ല തണുത്ത വെള്ളതിൽ ഇട്ട് വക്കുക.

Step 4

ചൂട് നന്നായി പോയെ ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വക്കുക.പിന്നീട് എല്ലാം മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക.

Step 5

ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്( വറ്റൽമുളക്),സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക.

Step 6

അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക.ഉണ്ടാക്കി വച്ച കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കുക.

Step 7

നന്നായി ചൂടായി കുറുകാൻ തുടങ്ങുമ്പോൾ വിനാഗിരി പഞ്ചസാര ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക

Step 8

ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ് ആ സത്ത് മുഴുവൻ ഇറങ്ങാൻ അനുവദിക്കുക.നന്നാായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം

Step 9

2-3 മിനുറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും.അപ്പൊ തക്കാളി സോസ് തയ്യാർ എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.