പപ്പടം തോരൻ ( Pappad Stir Fry With Coconut)
2016-07-28- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 15m
Average Member Rating
(4.5 / 5)
2 People rated this recipe
Related Recipes:
ഇന്ന് ഞാൻ വന്നേക്കുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരനും ആയിട്ട് ആണെട്ടൊ… മറ്റു പച്ചകറികൾ ഒന്നും ഇല്ല പപ്പടം മാത്രെ ഉള്ളു എങ്കിൽ ഇങ്ങനെ ഒരു തോരൻ ഉണ്ടാക്കി നോക്കു, നല്ല അടിപൊളി രുചിയാണു… അപ്പൊ തുടങ്ങാം.
Ingredients
- പപ്പടം -6-7
- ചെറിയുള്ളി - 3/4 കപ്പ്( സവാള -1)
- പച്ചമുളക് -1
- വറ്റൽമുളക് ചതച്ചത്( മുളക് പൊടി) -1/2 റ്റീസ്പൂൺ
- മഞൾപൊടി -2 നുള്ള്
- ഉപ്പ്, കടുക് ,എണ്ണ -പാകത്തിനു
- തേങ്ങ -1 പിടി
- വറ്റൽ മുളക് -2
- കറിവേപ്പില -1 തണ്ട്
Method
Step 1
പാനിൽ എണ്ണ ചൂടാക്കി പപ്പടം വറുത്ത് എടുത്ത് ചെറുതായി പൊടിച്ച് വക്കുക.
Step 2
ചെറിയുള്ളി( സവാള),പച്ചമുളക് ഇവ പൊടിയായി അരിയുക.
Step 3
ശേഷം ഉള്ളി, പച്ചമുളക് ഇവ ചേർത്ത് വഴറ്റി, കുറച്ച് വഴന്റ ശേഷം മഞൾപൊടി, വറ്റൽമുളക് ചതച്ചത്( മുളക് പൊടി) ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി തേങ്ങ കൂടെ ചേർത്ത് ഇളക്കുക.പാകത്തിനു ഉപ്പും ചേർക്കുക.
Step 4
നന്നായി വഴന്റ് വരുമ്പോൾ പപ്പടം പൊടിച്ചത് കൂടെ ചേർത്ത് നന്നായി ഇളക്കി 2 -3 മിനുറ്റ് ശേഷം തീ ഓഫ് ചെയ്യാം.
Step 5
ചൂടോടെ വിളമ്പാം...അടിപൊളി പപ്പടം തോരൻ തയ്യാർ... എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.