ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

2016-07-28
 • Servings: അതെ
 • Ready In: 30m


ഇന്ന് ഞാൻ വന്നെക്കുന്നെ നല്ല രുചികരമായ ഒരു വിഭവവും കൊണ്ടാണെ… ചേന വിരോധികൾക്കു പോലും ഈ വിഭവം ഇഷ്ടപ്പെടും തീർച്ച.അപ്പൊ തുടങ്ങാം.

Ingredients

 • ചേന - 400gm
 • ചെറിയുള്ളി -20 ( സവാള -1 വലുത്)
 • വെള്ളുതുള്ളി -5 അല്ലി
 • കുരുമുളക് -2 ടീസ്പൂൺ( കുരുമുളക് ഇല്ലെങ്കിൽ മാത്രം കുരുമുളക് പൊടി എടുക്കാം,എരിവിനനുസരിച്ച് അളവു ക്രമീകരിക്കാം)
 • തേങ്ങാകൊത്ത് -1/4 കപ്പ്
 • കറിവേപ്പില -1 തണ്ട്
 • മഞൾപൊടി -1/4 ടീ സ്പൂൺ
 • ഗരം മസാല -1/4 ടീസ്പൂൺ
 • വറ്റൽമുളക് -2
 • ഉപ്പ് ,എണ്ണ,കടുക് -പാകത്തിനു

Method

Step 1

ചേന കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത് ഉടഞ്ഞു പോകാതെ വേവിച്ച് എടുക്കുക.

Step 2

ചെറിയുള്ളി(സവാള),വെള്ളുതുള്ളി,കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക.( അരഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക)

Step 3

പാനിൽ എണ്ണ ചൂടാക്കി ( ലേശം എണ്ണ കൂടുതൽ എടുക്കാം)കടുക്, വറ്റൽമുളക് , കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.

Step 4

ശേഷം ചതച്ച് വച്ച കൂട്ട് ചേർത്ത് ഇളക്കി മൂപ്പിക്കുക.പച്ചമണം കുറച്ച് മാറി കഴിയുമ്പോൾ മഞൾപൊടി, തേങ്ങാ കൊത്ത് ഇവ കൂടെ ചേർത്ത് ഇളക്കി മൂപ്പിക്കുക.

Step 5

ശേഷം വേവിച്ച് വച്ച ചേന, പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

Step 6

3-4 മിനുറ്റ് മൂടി വച്ച് ,ശേഷം മൂടി തുറന്ന് നന്നായി ഇളക്കി ,നല്ല ഡ്രൈ ആക്കി എടുക്കുക.നല്ല ഡ്രൈ ആകാൻ ലേശം സമയം എടുക്കും...

Step 7

നല്ല കിടിലൻ ടേസ്റ്റ് ഉള്ള ചേന കുരുമുളക് ഫ്രൈ റെഡി. എല്ലാരും ഉണ്ടാക്കി നോക്കീട്ട് എങ്ങനെ ഉണ്ടെന്ന് പറയണം ട്ടൊ.

 

Comment (1)

 1. posted by Sajina P on August 20, 2016

  Very Nice, Yummy

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.