ചക്ക കുരു തോരൻ(Jack Fruit Seed Stir Fry With Coconut)
2016-05-18- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
ചക്കയും ചക്കകുരുവും എല്ലാം ധാരാളമായി കിട്ടുന്ന സീസൺ അല്ലെ എന്നാൽ ചക്കകുരു വച്ച് ഒരു തോരൻ ഉണ്ടാക്കിയാലോ…
Ingredients
- ചക്കകുരു വൃത്തിയാക്കിയത്-2 കപ്പ്
- തേങ്ങ -3/4 കപ്പ്
- വെള്ളുതുള്ളി -3-4 അല്ലി
- ചെറിയുള്ളി -8
- വറ്റൽമുളക് -2
- പച്ചമുളക് -3
- മഞൾപൊടി -1/4 റ്റീസ്പൂൺ
- മുളക്പൊടി -1/4 റ്റീസ്പൂൺ
- ഉപ്പ് , എണ്ണ ,കടുക് - പാകത്തിനു
- കറിവേപ്പില -1 തണ്ട്
Method
Step 1
ചക്കകുരു ലേശം ഉപ്പ്,മഞൾപൊടി,മുളക്പൊടി ഇവ ചേർത്ത് വേവിച്ച് വക്കുക.
Step 2
തേങ്ങ + 5 ചെറിയുള്ളി + വെള്ളുതുള്ളി + പച്ചമുളക് +1 നുള്ള് മഞൾപൊടി ഇവ ചെറുതായി ചതച്ച് എടുത്ത് വക്കുക.
Step 3
പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് ,ബാക്കി ചെറിയുള്ളി അരിഞത്,വറ്റൽമുളക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക
Step 4
ശേഷം ചതച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കുക.
Step 5
അരപ്പിന്റെ പച്ചമണം മാറുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന ചക്കകുരു പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് 5 മിനുറ്റ് വേവിക്കുക
Step 6
ശേഷം മൂടി തുറന്ന് ഇളക്കി തോർത്തി എടുക്കുക. രുചികരമായ ചക്കകുരു തോരൻ റെഡി. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.