Loader

കേരള പാലപ്പം (Kerala Palappam)

2016-01-03
  • Servings: അതെ
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒരു അപ്പതിന്ടെ കൂട്ടാണ് ഇതു..ഇഡലി അരി ആണ് ഏറ്റവും അനുയോജ്യം ,ഇല്ലേൽ മാത്രം പൊന്നി അരി,ബസുമതി അരി ,പച്ച അരി ഉപയോഗിക്കുക …പക്ഷെ ഞാൻ ഇഡലി അരി തന്നെയാണ് ഉപയോഗിക്കാറ്.എല്ലാവരും ഉണ്ടാക്കി നോക്കണം ..അഭിപ്രായം പറയണം ..

Ingredients

  • ഇഡലി അരി - 2 കപ്പ്‌
  • നാളികേരം - 1 ചെറുത്‌ ചിരകിയത് /2 കപ്പ്‌
  • പഞ്ചസാര - 4 ടേബിൾ സ്പൂണ്‍ / ഇഷ്ടം അനുസരിച്ച്
  • ഉപ്പു -ആവശ്യത്തിനു
  • വെള്ളം - 2 1/4 മുതല്‍ 2 1/2 കപ്പ്‌ / ആവശ്യം അനുസരിച്ച്
  • യീസ്റ്റ് -1/4 മുതല്‍ 1/2 ടിസ്പൂണ്‍

Method

Step 1

അരി നന്നായി കഴുകിയ ശേഷം വെള്ളത്തില കുതിര്ത് വക്കുക. 3-4 മണിക്കൂർ മതിയാകും. അതിനു ശേഷം അരി ഊറ്റി വക്കുക

Step 2

വലിയ ജാർ എടുത്തു അതിലേക്കു കുറച്ചു അരി ,കുറച്ചു നാളികേരം കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കുക

Step 3

അത് പോലെ ബാക്കി ഉള്ള അരിയും നാളികേരവും അരച്ച് എടുക്കാം ..നന്നായി അരയണം ..ഒട്ടും തരി പാടില്ല

Step 4

ഇനി അരച്ച് വച്ച മാവിൽ നിന്നും ഒരു തവി മാവു ഒരു പാത്രത്തിലേക്ക് ഒഴിക്കുക

Step 5

അതിലേക്ക് 1 കപ്പ്‌ വെള്ളം കൂടെ ഒഴിച്ച് നന്നായി യോജിപ്പിക്കുക

Step 6

ഇനി ഇടത്തരം തീയിൽ അത് നന്നായി കുറുക്കി എടുക്കണം. ഈ കുറുക്കു ചൂടാറാൻ അനുവദിക്കണം.

Step 7

അതിനു ശേഷം അതിന്ടെ കൂടെ ഒരു തവി കൂടെ മാവും കുറച്ചു വെള്ളവും പിന്നെ പഞ്ചസാര ,ഉപ്പു ,യീസ്റ്റ് എന്നിവയും കൂടെ ചേർത്ത് നന്നായി അരക്കുക.

Step 8

ഈ കൂട്ട് ആദ്യത്തെ മാവിന്റെ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കണം. ദോശ മാവിനെക്കാൾ അയഞ്ഞിരിക്കണം അപ്പത്തിന്റെ മാവ്.

Step 9

ഇനി ഈ കൂട്ട് പൊന്താൻ വേണ്ടി ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി അടച്ചു 3-4 മണിക്കൂർ വെക്കണം ..രാത്രി മൊത്തം വച്ചാലും കുഴപ്പം ഇല്ല.

Step 10

ഇനി ഒരു അപ്പം ചട്ടി ചൂടാക്കാൻ വക്കുക. നന്നായി ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിച്ച് ഒന്ന് ചുറ്റിച്ചു കൊടുക്കുക.

Step 11

അതിനു ശേഷം ഇടത്തരം തീയിലേക്ക് കുറച്ച ശേഷം അടച്ചു വച്ച് 1 മിനിറ്റ് വേവിക്കുക .. അത് പോലെ എല്ലാ അപ്പവും ചുട്ടു എടുക്കാം.

    Leave a Reply

    Your email address will not be published.