പഴം കാളന്‍ (Banana Kaalan)
2015-11-12- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Ready In: 20m
Average Member Rating
(5 / 5)
1 People rated this recipe
Related Recipes:
Ingredients
- നേന്ത്ര പഴം -1 എണ്ണം (അധികം പഴുക്കാത്തത് )
- മുളക് പൊടി -1/4 ടീസ്പൂണ്‍
- മഞ്ഞൾ പൊടി -1/2 ടീസ്പൂണ്‍
- തൈര് -1/2 കപ്പ് (പുളിക്കനുസരിച്ചു )
- പച്ചമുളക്-2 എണ്ണം
- ഉപ്പ് -ആവശ്യത്തിന്
- നാളികേരം -1/2 മുറി
- നല്ല ജീരകം -1/2 ടീസ്പൂണ്‍
- കുരുമുളക് - 1/4 ടീസ്പൂണ്‍ (ചതച്ചത്)
- പഞ്ചസാര-1/2 ടീസ്പൂണ്‍
- വെളിച്ചെണ്ണ -4 ടേബിൾ സ്പൂണ്‍
- കടുക്-1 ടീസ്പൂണ്‍
- ഉലുവ -1/2 ടീസ്പൂണ്‍
- കറി വേപ്പില -1 തണ്ട്
- വറ്റൽ മുളക്-3 എണ്ണം
Method
Step 1
ചട്ടിയിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് കഷ്ണങ്ങളാക്കിയ പഴം, മുളക് പൊടി, മഞ്ഞൾ പൊടി,പച്ച മുളക് കീറിയത്, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.
Step 2
നാളികേരം, നല്ല ജീരകം,സ്വല്പം മഞ്ഞൾ പൊടി എന്നിവ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. വേവിച്ച പഴത്തിലേക്ക് അരപ്പ് ചേർത്ത് ഒന്ന് കൂടി വേവിക്കുക.
Step 3
പൊടിച്ചു വച്ച കുരുമുളകും ആവശ്യമെങ്കിൽ പഞ്ചസാരയും ചേർക്കുക .
Step 4
അതിനു ശേഷം തൈര് ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക .
Step 5
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്,ഉലുവ പൊട്ടിയതിനു ശേഷം വറ്റൽ മുളകും വേപ്പിലയും ചേർത്ത് താളിച്ച് വെക്കുക.
posted by Diya on January 9, 2016
Malayala pachakathil eganeya register cheyanath
posted by ലക്ഷ്മി പ്രശാന്ത് on January 11, 2016
https://www.malayalapachakam.com/register