പൈനാപ്പിള്‍ ജാം (Pine Apple Jam)
2015-11-16- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(4 / 5)
4 People rated this recipe
Related Recipes:
Ingredients
- പൈനാപ്പിൾ - 1
- പഞ്ചസാര. - 3-4 റ്റീകപ്പ്
- പൈനാപ്പിൾ എസ്സെൻസ്സ് -1 റ്റീസ്പൂൺ
- നാരങ്ങ നീരു - 2റ്റീസ്പൂൺ
Method
Step 1
പൈനാപ്പിൾ ചെറുതായി അരിഞ്ഞ് മിക്സിയിൽ അരച്ച് എടുക്കുക(വെള്ളം ചേർക്കരുത്).
Step 2
പാൻ അടുപ്പത് വച്ച് പൈനാപ്പിൾ അരച്ചത് ഒഴിച്ച് ചൂടാക്കി ,പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുത്ത് കൊണ്ട് ഇരിക്കുക.ചെറിയ ഫ്ലെയിമിൽ വേണം ചെയ്യാൻ.
Step 3
കുറച്ച് കഴിയുമ്പോൾ പഞ്ചസാര അലിയാൻ തുടങ്ങും.ഏകദെശം15- 20 മിനുറ്റ് കഴിയുമ്പോൾ പഞ്ചസാര ഒക്കെ നന്നായി അലിഞ്ഞ് ജാം പരുവം ആകാൻ തുടങ്ങും. ആ സമയതത്ത് എസ്സെൻസ്സ്,നാരങ്ങാനീരു ഇവ കൂടി ചേർത്ത് നന്നായി ഇളക്കി യൊജിപ്പിച്ച 2 മിനുറ്റ് ശെഷം തീ അണക്കാം.
Step 4
ഒരു പാടു കട്ടി ആകും മുൻപെ തീ ഓഫ് ചെയ്യണം( കുറച്ച് വാട്ടെറി ആയിട്ട്) ,അല്ലെങ്കിൽ ചൂടാറി കഴിയുമ്പോൾ കൂടുതൽ കട്ടി ആകും.
Step 5
ചൂടാറിയ ശെഷം വായു കടക്കാത്തെ കുപ്പിയിലാക്കി സൂക്ഷിക്കാം.
Step 6
മറ്റ് ജാമുകളും ഇങ്ങനെ ഉണ്ടാക്കാവുന്നതാണു.