ഡ്രാഗണ്‍ ചിക്കന്‍ (Dragon Chicken)
2015-11-30- Cuisine: മറ്റുള്ളവ
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അല്ല
- Ready In: 30m
Average Member Rating
(3 / 5)
3 People rated this recipe
Related Recipes:
ഇന്ന് നമ്മുക്ക് ഒരു ചൈനീസ് വിഭവം ഉണ്ടാക്കിയാലൊ? ഇന്ന് ഡ്രാഗൺ ചിക്കൻ ഉണ്ടാക്കാം.
സാധാരണ ചൈനീസ് വിഭവങ്ങളൊക്കെ ഹോട്ടലിൽ പോയി കഴിക്കലാണു മിക്കവരുടെം പതിവ്.പക്ഷെ വീട്ടിൽ തന്നെ ചൈനീസ് വിഭവങ്ങൾ നമ്മുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണു.അപ്പൊ ഇന്ന് നമ്മുക്ക് ഡ്രാഗൺ ചിക്കൻ ഉണ്ടാക്കാം.പിന്നെ എന്തു കൊണ്ടാണു ഈ പേരു എന്ന് ചോദിക്കരുത്,എനിക്കറിഞൂടാാാാ..അറിയുന്നവർ ഉണ്ടെങ്കിൽ എന്തു കൊണ്ടാണെന്ന് കമ്മന്റ്സിൽ ഷെയർ ചെയ്യണം ട്ടൊ …പിന്നെ ഡ്രാഗൺ ചിക്കന്റെ കുറെ റെസിപ്പി നോക്കി, എനിക്കു അതിൽ ഏറ്റവും മികച്ചത് എന്ന് തോന്നിയത് ആണു ഞാൻ ഉണ്ടാക്കി നോക്കി,ഷെയർ ചെയ്തെക്കുന്നെ…ഇതിൽ നിന്നും കൂടുതൽ എന്തെലും ഉണ്ടെങ്കിലും അറിയാവുന്ന കൂട്ടുകാർ കമ്മന്റ്സിൽ ഷെയർ ചെയ്യുമെന്ന് കരുതുന്നു.അപ്പൊ തുടങ്ങാം.
Ingredients
- ചിക്കൻ ( ബോൺ ലെസ്സ്)-500gm
- ക്യാപ്സിക്കം -1 ചെറുത്
- സവാള -2(മീഡിയം വലുപ്പം)
- മുട്ട. -1
- വറ്റൽമുളക് -4
- റെഡ് ചില്ലി പേസ്റ്റ് -3 റ്റീസ്പൂൺ
- സോയാ സോസ് -2 റ്റീസ്പൂൺ
- റ്റൊമാറ്റൊ സോസ് -3 റ്റീസ്പൂൺ
- കശുവണ്ടി പരിപ്പ് -6
- കോൺഫ്ലൊർ -1/2 കപ്പ്
- കുരുമുളക് പൊടി-1/2 റ്റീസ്പൂൺ
- ഉപ്പ്,എണ്ണ- പാകത്തിനു
- പഞ്ചസാര -1 നുള്ള്
- ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് -2 റ്റീസ്പൂൺ
Method
Step 1
ചിക്കൻ നീളതിൽ അധികം കനം ഇല്ലാതെ കട്ട് ചെയ്യുക.ക്യാപ്സിക്കവും സവാളയും നീളതിൽ അരിഞ്ഞ് വക്കുക.
Step 2
മുട്ട, കോൺഫ്ലൊർ,ലെശം ഉപ്പ്, 1 റ്റീസ്പൂൺ സോയാ സോസ് ,1 റ്റീസ്പൂൺ റെഡ് ചില്ലി പേസ്റ്റ് ,കുരുമുളക് പൊടി ,ഇഞ്ചീ-വെള്ളുതുള്ളി പേസ്റ്റ് 1 റ്റീസ്പൂൺ ഇത്രെം മിക്സ് ചെയ്ത് ചിക്കനിൽ നന്നായി പുരട്ടി വക്കുക.
Step 3
15 മിനുറ്റിനു ശെഷം പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ഒഴിച്ച് ചൂടാക്കി ചിക്കൻ കഷണങ്ങൾ വറുത്ത് എടുത്ത് വക്കുക.
Step 4
പാൻ അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ( ചിക്കൻ വറുത്ത എണ്ണ കുറച്ച് മാറ്റിയ ശെഷം അതെ എണ്ണയിൽ തന്നെ ചെയ്യാവുന്നതാണു), വറ്റൽ മുളക്, കശുവണ്ടി പരിപ്പ് ചെറുതായി അരിഞത് ഇവ ചേർത്ത് മൂപ്പിക്കുക
Step 5
ശെഷം സവാള, ക്യാപ്സിക്കം ചേർത്ത് നന്നായി വഴറ്റുക
Step 6
ശെഷം 1 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.
Step 7
1 മിനുറ്റിനു ശെഷം ,ബാക്കി റെഡ് ചില്ലി പേസ്റ്റ്, സോയാ സൊസ്, റ്റൊമാറ്റൊ സൊസ് ഇവ യും ,പാകത്തിനു ഉപ്പ്, പഞ്ചസാര ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി വഴറ്റുക.
Step 8
കുറച്ച് കുറുകി വരുമ്പോൾ വറുത്ത് വച്ച ചിക്കൻ കഷണങ്ങൾ ഇട്ട് നന്നായി ഇളക്കി മിക്സ് ചെയ്യുക
Step 9
ശെഷം തീ ഓഫ് ചെയ്യാം.സ്പ്രിങ്ങ് ഒനിയൻ അരിഞതും ഇട്ട് സെർവ് ചെയ്യാം.അതില്ലെങ്കിൽ മാത്രം മല്ലിയില കുറച്ച് ഇടാം.ഡ്രാഗൺ ചിക്കൻ തയ്യാർ
Step 10
ഇനി ഈ റെഡ് ചില്ലി പേസ്റ്റ് എന്താണെന്നും കൂടി പറയാം. വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണു അത്. കുറച്ച് വറ്റൽ മുളക് ,10 -15,മിനുറ്റ് ചൂടു വെള്ളത്തിൽ ഇട്ട് വക്കുക.ശെഷം നല്ല പേസ്റ്റ് പരുവത്തിൽ അരച്ച് എടുക്കുക.അതു താൻ നമ്മ റെഡ് ചില്ലി പേസ്റ്റ്...ചിലർ ഇതിനു പകരം ചതച്ച വറ്റൽ മുളക് ഉപയോഗിക്കുന്നതും കണ്ടിട്ട് ഉണ്ട്.
Step 11
ചപ്പാത്തി,ഫ്രൈഡ് റൈസ്, നെയ്യ് ചോറ് തുടങ്ങിയവക്കൊക്കെ നല്ലൊരു കോംബിനെഷൻ ആണു ഈ ഡ്രാഗൺ ചിക്കൻ.
Step 12
എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.OK